ഐപിഎല്‍ മലയാളിയായ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഫൈനലില്‍ എത്തിയ രാജസ്ഥാന് റോയല്‍സിനെ അഭിനന്ദിച്ച് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് കിട്ടിയ ജേഴ്സിയും താരം പങ്കുവച്ചു.
സുരേഷ് ഗോപിക്ക് രാജസ്ഥാന് റോയല്‍സ് തങ്ങളുടെ ജേഴ്സി അയച്ചുകൊടുത്തിരുന്നു. രാജസ്ഥാന് ഫ്രാഞ്ചൈസിക്കുള്ള നന്ദിയും നടന് അറിയിച്ചു. ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം ജേഴ്സിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എസ്.ജി 250 എന്നാണ് ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്.
സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടുള്ള ആദരസൂചകമാണ് എസ്.ജി 250. ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ‘ഒറ്റക്കൊമ്ബന്‍’ ആണ് സുരേഷ് ഗോപിയുടെ 250ആം ചിത്രം. എസ്.ജി 250 എന്ന പേരിലാണ് ചിത്രം ശ്രദ്ധ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: