ന്യൂദല്‍ഹി: നിസാരതുകയായ 35 രൂപയ്ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വേയുമായി അഞ്ച് വര്‍ഷം നിയമപോരാട്ടം നടത്തിയിരിക്കുകയാണ് രാജസ്ഥാന് സ്വദേശി.കോട്ട സ്വദേശിയായ എഞ്ചിനിയര്‍ സുജിത് സ്വാമിയണ് റെയില്‍വേയ്ക്കെതിരെ കേസ് നടത്തി വിജയം വരിച്ചത്.കേസ് വിജയിക്കുന്നതിനായി അന്‍പതോളം വിവരാവാകാശ രേഖകള്‍ അദ്ദേഹം സമര്‍പ്പിച്ചത്.
സംഭവം നടന്നത് 2017ലാണ്.സ്വാമി കോട്ടയില്‍ നിന്ന് ന്യൂദല്‍ഹിയ്ക്ക് ഗോള്‍ഡന്‍ ടെംപിള്‍ മെയില്‍ ട്രെയിനില്‍ ജൂലൈ രണ്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാല്‍ അദ്ദേഹം അത് ക്യാന്‍സല്‍ ചെയ്തു.എന്നാല്‍ 765 രൂപയുടെ ടിക്കറ്റിന് അദ്ദേഹത്തിന് 665 രൂപയാണ് മടക്കിക്കിട്ടിയത്.ടാക്സിനത്തില്‍ പിടിക്കേണ്ട 65 രൂപയ്ക്ക് പകരം 100 രൂപയാണ് പിടിച്ചത്.തുടര്‍ന്ന് വിവരാവാകാശ നിയമപ്രകാരം അദ്ദേഹം ഇതേപ്പറ്റി അന്വേഷിച്ചു.എന്നാല്‍ ഇത് സര്‍വീസ് ടാക്സ് ആണെന്നാണ് മറുപടി ലഭിച്ചത്.എന്നാല്‍ ടിക്കറ്റ് റെദ്ദാക്കുന്ന സമയത്ത് ജിഎസ്ടി വന്നിട്ടില്ല.ജൂലൈ ഒന്നിനാണ് ജി.എസ്.ടി നിലവില്‍ വന്നത്.
35 രൂപയാണെങ്കില്‍ പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലയിരുന്നു സ്വാമി.അദ്ദേഹം അതിനായി റെയില്‍വേയുമായി നിയമപോരാട്ടം നടത്തി.2019ല്‍ 33 രൂപ സ്വാമിക്ക് ലഭിച്ചു.എന്നാല്‍ രണ്ട് രൂപയ്ക്ക് വേണ്ടി മൂന്ന് വര്‍ഷങ്ങള്‍ കൂടി പോരാട്ടം തുടര്‍ന്നു.തുടര്‍ന്ന് ഇങ്ങനെ ജിഎസ്ടി ഈടാക്കിയ ഉപഭോക്താക്കള്‍ക്കെല്ലാം പണം തിരികെ നല്‍കാമെന്ന് റെയില്‍വേ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.റീഫണ്ട് ലഭിച്ച തുകയ്ക്കൊപ്പം 500 രൂപ കൂടി ഇട്ട് 535 ആയി പിഎം കെയറിലേയ്ക്ക്, സ്വാമി സംഭാവനയായി നല്കി.സമാന രീതിയില്‍ 2.98 ലക്ഷം പേര്‍ക്ക് 2.43 കോടി രൂപയോളം തിരികെ നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: