തിരുവനന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്യും. റവന്യു മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ. കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണിരാജു, വി. ശിവന്‍കുട്ടി, ജി. ആര്. അനില്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്, മേയര്‍ ആര്യാ രാജേന്ദ്രന്, എം. പിമാര്‍, എം. എല്‍. എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സ്വാഗതം പറയുന്ന ചടങ്ങില്‍ പൊതുഭരണം, ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്. ജ്യോതിലാല്‍ നന്ദി പറയും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഗോപിസുന്ദര്‍ അവതരിപ്പിക്കുന്ന മാജിക്കല്‍ മ്യൂസിക്ക് നൈറ്റ് പരിപാടി അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: