അഹമ്മദാബാദ്: കോണ്‍ഗ്രസ് മുന്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി ഔദ്യോഗിക അംഗത്വം ജൂണ്‍ രണ്ടിന് സ്വീകരിക്കുമെന്ന് ഹാര്‍ദിക് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായിരുന്നു ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ ബിജെപിയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന നേതാവായ ഹാര്‍ദിക് പട്ടേല്‍ കുറച്ചുദിവസങ്ങളായി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ബിജെപിയുടെ ശക്തമായി, അതിവേഗം തീരുമാനമെടുക്കാനുള്ള കഴിവിനെ ഹാര്‍ദിക് നേരത്തേ അഭിനന്ദിച്ചിരുന്നു. ‘കോണ്‍ഗ്രസിനകത്ത് സാവധാനത്തില്‍ തീരുമാനമെടുക്കുന്ന രീതിയാണുള്ളത്. ബിജെപി ശത്രുവാണെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം തീരുമാനമെടുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം ശക്തരാണ് ബിജെപി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ദുര്‍ബലരാണ്. തീരുമാനം വൈകുമ്പോള്‍ ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടും. 27 വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ പ്രതിപക്ഷത്താണ്. മാത്രമല്ല, ആഭ്യന്തര കലഹം മൂലമാണ് നേരത്തെ തീരുമാനം എടുക്കാന്‍ സാധിക്കാത്ത്’ ഹാര്‍ദിക് പറഞ്ഞു.
‘താന്‍ പര്യടനം നടത്തുമ്പോള്‍ ധാരാളം കഴിവുള്ള നല്ല ആളുകളെ കോണ്‍ഗ്രസില്‍ കാണുന്നു. പക്ഷെ അവര്‍ക്ക് ഒരു അംഗീകാരവും പാര്‍ട്ടി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ എന്റെ ആത്മവീര്യം കുറഞ്ഞിരിക്കുന്നു. രണ്ടാമത് ഗുജറാത്തില്‍ നിന്നുള്ള പ്രധാന വ്യക്തികളെ ഹൈക്കമാന്റ് ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഗുജറാത്തിലെ വര്‍ക്കിംഗ് പ്രസിഡന്റായ തന്നെ അറിയിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്. കപില്‍ സിബലിന് പിന്നാലെ ഹാര്‍ദിക് കൂടി പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: