അടൂര്‍ : കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ ബെല്ലടിച്ചു, കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. തിങ്കളാഴ്ച പത്തനംതിട്ടയിലാണ് യാത്രക്കാരില്‍ ഒരാള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് കണ്ടക്ടറെ കൂടാതെ കെഎസ്ആര്‍ടിസി ബസ് വിട്ടത്. 18 കിലോമീറ്ററോളം കണ്ടെക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തിയശേഷം വണ്ടി പിടിച്ചിടുകയായിരുന്നു.
തിരുവനന്തപുരത്തു നിന്നും മൂലമറ്റേത്തേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസിനാണ് ഇത്തരത്തില്‍ കണ്ടക്ടര്‍ ഇല്ലെന്ന് അറിയാതെ സര്‍വീസ് നടത്തേണ്ടി വന്നത്. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടര്‍. ഈ സമയം യാത്രക്കാരിലൊരാള്‍ ഡബിള്‍ ബെല്‍ അടിക്കുകയും അത് കണ്ടക്ടര്‍ ബെല്ലടിച്ചതാണെന്ന് കരുതി ഡ്രൈവര്‍ വണ്ടിയെടുക്കുകയുമായിരുന്നു.
മൂത്രമൊഴിക്കാന്‍ പോയ കണ്ടക്ടര്‍ തിരിച്ച് വന്നപ്പോഴാണ് ബസ് സ്റ്റാന്റ് വിട്ട് പോയ കാര്യം അറിയുന്നത്. തുടര്‍ന്ന് കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ വിവരം അറിയിച്ചു. അറിയിപ്പ് അടൂര്‍ ഡിപ്പോയിലേക്ക് കൈമാറുകയും അവിടെ വണ്ടി പിടിച്ചിടുകയുമായിരുന്നു. 18 കിലോമീറ്ററോളം കണ്ടക്ടറില്ലാതെ വാഹനം സര്‍വീസ് നടത്തിയ ശേഷമാണ് പിടിച്ചിട്ടത്.
ഇതേസമയം കണ്ടക്ടര്‍ മറ്റൊരു ബസില്‍ കയറി അടൂരെത്തി. അതിനുശേഷം കെഎസ്ആര്‍ടിസി ബസ് മൂലമറ്റത്തേക്ക് യാത്ര പുറപ്പെട്ടു. മുക്കാല്‍ മണിക്കൂറാണ് കണ്ടക്ടര്‍ക്കായി ബസ് പിടിച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: