ആലപ്പുഴ: കൊലവിളി മുദ്രാവാക്യ കേസില്‍ കര്‍ശന നടപടി നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ അധിഷേപ പ്രസംഗം നടത്തിയ പോപ്പലര്‍ ഫ്രണ്ട് നേതാവിനെതിരെ കേസെടുത്ത് പോലീസ്. പിഎഫ്ഐ സംസ്ഥാന സമിതി അംഗം യഹിയക്കെതിരെയാണ് ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നിലവില്‍ കൊലവിളി കേസില്‍ റിമാന്‍ഡിലാണ് യഹിയ.
ആലപ്പുഴയില്‍ ശനിയാഴ്ച്ച നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു യഹിയ ജഡ്ജിയെ അധിക്ഷേപിച്ചത്. ജഡ്ജിക്കെതിരെ അശ്ലീലം കലര്‍ന്ന പദപ്രയോഗം നടത്തുകയായിരുന്നു. പി.സി.ജോര്‍ജിന് ജാമ്യം നല്കിയ ജഡ്ജിക്കെതിരേയും ആരോപണം ഉന്നയിച്ചു.
കൊലവിളി മുദ്രാവാക്യ കേസില്‍ കഴിഞ്ഞ ദിവസം യഹിയ പിടിയിലായിരുന്നു. തൃശ്ശൂര്‍ കുന്നംകുളവെച്ചാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായിരുന്നു ഇയാള്‍.
സംഭവം കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയതെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് നഗരേഷ് പറഞ്ഞു. ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: