പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഡാനിയല്‍ മെദ്വദേവ്, കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയ, ജാനിക് സിന്നര്‍, ആന്‍ഡ്രെ റുബ്ലേവ് എന്നിവര്‍ നാലാം റൗണ്ടില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലോക രണ്ടാം നമ്പര്‍ മെദ്വദേവിന്റെ ജയം. മിയോമിര്‍ കെമ്നോവിച്ചിനെ തോല്‍പ്പിച്ചു. സ്കോര്‍: 2-6, 4-6, 2-6.
നേരിട്ടുള്ള സെറ്റുകള്‍ക്ക് സെബാസ്റ്റിയന് കോര്‍ഡയെ തോല്‍പ്പിച്ച് കാര്‍ലോസ് അല്‍കാരസ് മുന്നേറി. സ്കോര്‍: 4-6, 4-6, 2-6. റുബ്ലേവിന്റെ ജയം നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍. ക്രിസ്റ്റിന് ഗാരിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചു. സ്കോര്‍: 6-4, 3-6, 6-2, 7-6. മാകന്സി മക്ഡോണാള്‍ഡിനെ തോല്‍പ്പിച്ച് സിന്നര്‍ മുന്നേറി. സ്കോര്‍: 3-6, 6-7, 3-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: