ന്യൂദല്‍ഹി: ജ്ഞാന്‍വാപി പള്ളിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിശ്വവേദ സനാതന്‍ സംഘ് മേധാവി ജിതേന്ദ്ര സിങ് വിസെന് വാരാണസി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചു. സാമുദായിക സൗഹാര്‍ദ്ദം തകരുന്നത് ഒഴിവാക്കാന്‍ പള്ളിയുടെ ഫോട്ടോകളും വീഡിയോകളും പൊതുഇടങ്ങളില്‍ പങ്കിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം. ജ്ഞാന്‍വാപി പള്ളിയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ഒരു പൊതുവേദിയിലും കമ്മിഷന് പങ്കിടരുത്, അത് കോടതിയുടെ സ്വത്തായി തുടരണം, അല്ലാത്തപക്ഷം ദേശവിരുദ്ധ ശക്തികള്‍ക്ക് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ദേശസുരക്ഷയെ ഭീഷണിപ്പെടുത്താനും കഴിയുമെന്നും വിവിഎസ്എസ് മേധാവി പറഞ്ഞു.
വാരാണസി കാശി വിശ്വനാഥക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി പള്ളിയിലും പരിസരത്തും കോടതി നിര്‍ദേശിച്ച കമ്മിഷന് വീഡിയോഗ്രാഫി സര്‍വേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് മെയ് 19ന് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സര്‍വേയില്‍ പള്ളിയുടെ പരിസരത്ത് നിന്ന് ശിവലിംഗം കണ്ടെത്തുകയും ചെയ്തു.ജ്ഞാന്‍വ്യാപി പള്ളിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ആരെങ്കിലും ഷെയര്‍ ചെയ്യുന്നതായി കണ്ടെത്തിയാല്‍, ദേശീയ സുരക്ഷാ നിയമത്തിനും മറ്റ് നിയമങ്ങള്‍ക്കും കീഴില്‍ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. പള്ളിയുടെ പരിസരത്ത് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിലെ സിവില്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണിത്. പ്രധാനകേസ് വിചാരണയ്ക്ക് സമയമെടുക്കുമെന്നും അതിനിടയില്‍ ഹിന്ദുക്കള്‍ക്ക് പള്ളി പരിസരത്തേയ്ക്ക് പ്രവേശനം നല്‍കണമെന്നും അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ സിങ് നല്കിയ ഹര്‍ജിയിലും ആവശ്യപ്പെട്ടു.
വാദം കേള്‍ക്കുന്നത് 30ലേക്ക് മാറ്റി
ന്യൂദല്‍ഹി: വാരാണസിയിലെ ജ്ഞാന്‍വാപി പള്ളി സമുച്ചയത്തിലെ ശൃംഗര്‍ ഗൗരി സ്ഥലത്ത് നിത്യപൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. അഞ്ച് ഹിന്ദുസ്ത്രീകള്‍ നല്കിയ ഹര്‍ജിയില്‍ വാദം കേട്ട ജില്ലാ കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി 30ലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: