കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നതിന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ ജിഎഎസി താലിബാന് ഭരണകൂടവുമായി കരാറില്‍ ഒപ്പുവച്ചു. വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പത്രസമ്മേളനം നടത്തിയാണ് അറിയിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഖലീജ് ടൈസ് റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനുമായി കരാറിലേര്‍പ്പെടുന്നതോടെ യു.എ.ഇയുടെ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ജി.എ.സി ദുബായ്ക്കായിരിക്കും വിമാനത്താവളങ്ങളുടെ സുരക്ഷാ- നടത്തിപ്പ് ചുമതല. അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളിലും വിമാനത്താവളമടക്കമുള്ള കാര്യങ്ങളിലും നിയന്ത്രണവും സ്വാധീനവും നേടിയെടുക്കാന്‍ വേണ്ടി തുര്‍ക്കിയും യു.എ.ഇയും ഖത്തറും തമ്മില്‍ മാസങ്ങളായി നടക്കുന്ന ‘മത്സരങ്ങള്‍’ക്കൊടുവിലാണ് അഫ്ഗാന് വിമാനത്താവളങ്ങളുടെ അധികാരം യു.എ.ഇക്ക് ലഭിക്കാന്‍ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നതോടെ അഫ്ഗാനിലേക്ക് വിദേശ നിക്ഷേപങ്ങള്‍ എത്തുന്നതിന് വഴിയൊരുങ്ങുമെന്ന് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് അബ്ദുല്‍ ഗനി ബരാദര്‍ പറഞ്ഞു.
കരാര്‍ പ്രകാരം ജിഎഎസി സൊല്യൂഷന്‍സ് ഹെറാത്ത്, കാബൂള്‍, കാണ്ഡഹാര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുമെന്ന് താലിബാന് അറിയിച്ചു. വിമാനത്താവള സുരക്ഷാ സഹകരണത്തില്‍ ധാരണയിലെത്താന്‍ യുഎഇ, തുര്‍ക്കി, ഖത്തര്‍ എന്നി രാജ്യങ്ങളുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് താലിബാന് നേതാവ് മുല്ല അബ്ദുള്‍ ഗനി ബരാദറിന്റെ ടിറ്ററില്‍ പ്രഖ്യാപനം നടത്തിയത്. താലിബാന്റെ ആക്ടിംഗ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് സിവില്‍ ഏവിയേഷന്‍ മന്ത്രി ഗുലാം ജെലാനി വഫയാണ് കരാറില്‍ ഒപ്പുവച്ചത്.
യു.എസ് സേന അഫ്ഗാന് വിട്ടതിന് ശേഷം അഫ്ഗാനില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ചതിനൊപ്പം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തറും തുര്‍ക്കിയും നേതൃത്വം നല്‍കിയിരുന്നു. അതേസമയം, യു.എസ് പിന്തുണയോടെയുള്ള സര്‍ക്കാര്‍ അഫ്ഗാന് ഭരിച്ചപ്പോള്‍ തങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത് തുടരുമെന്ന് യു.എ.ഇയും നേരത്തെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: