കൊച്ചി: നടി അര്‍ച്ചന കവിയുടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി പോലീസ് ഉദ്യോഗസ്ഥര്‍.വിവരങ്ങള്‍ തേടിയത് പെട്രോളിങ്ങിന്റെ ഭാഗമാണ്. അത് സ്വാഭാവിക നടപടി ക്രമം മാത്രമാണ്, ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
എന്നാല്‍ പോലീസ് മോശമായി പെരുമാറിയെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അര്‍ച്ചന കവി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
സ്ത്രീകള്‍ മാത്രമായി രാത്രിയില്‍ ഓട്ടോയില്‍ യാത്ര ചെയ്ത തങ്ങളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു, വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോവുന്നതെന്നും പോലീസ് ചോദിച്ചു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന് ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്ക് വെച്ചത്.
‘ ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.അവര്‍ വളരെ മോശമായിട്ടാണ് പെരുമാറിയാത്.ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല.ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോവുന്നത് എന്നാണ് ചോദിച്ചത്.ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല.എന്നാല്‍ അതിന് ഒരു രീതിയുണ്ട്.ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു’. അര്‍ച്ചന സോഷ്യല്‍ മീഡിയായില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: