ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് റസലിംഗ് സൂപ്പര്‍ സ്റ്റാര്‍ ദലീപ് സിങ് റാണ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ താല്പര്യപ്പെടുന്നതെന്നും അദേഹം വ്യക്തമാക്കി.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെ സന്ദര്‍ശിക്കാന്‍ ദല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം. കൂടിക്കാഴ്ച സാധാരണമായിരുന്നു. തന്നെപ്പോലെ മലയോര മേഖലയില്‍ നിന്നും എത്തിയയാളാണ് ജിതേന്ദ്ര സിംഗ്. കൂടിക്കാഴ്ചയില്‍ പ്രത്യേകിച്ച് ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും അദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഗ്രറ്റ് ഖാലി എന്ന ദലീപ് സിംഗ് റാണ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ശരിയായ പതായിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ രാജ്യത്തിന്റെ പുരോഗതിക്കായുള്ള പാതയില്‍ താനും അണിചേരുന്നതായി അംഗത്വം സ്വീകരിച്ചു കൊണ്ട് ഖാലി പറഞ്ഞു.
പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥാനായി ജോലി ചെയ്തിരുന്ന ഖാലി 2000 ലാണ് ഗുസ്തി താരമായി അരങ്ങേറിയത്. 2006ലാണ് ഖാലി ഡബ്ല്യൂഡബ്ല്യൂഇ ല്‍ എത്തുന്നത്. ഒരു തവണ ലോക ഹെവിവെയ്റ്റ് ബെല്‍റ്റ് നേടി.
നാല് ഹോളിവുഡ് ചിത്രങ്ങളിലും 2 ബോളി വുഡ് ചിത്രങ്ങളിലും അഭിനയിച്ച ഖാലി ഹിന്ദി ടെലി ഷോ കളിലും മുഖം കാണിച്ചിട്ടുണ്ട. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ്ബോസ് ഹിന്ദി പതിപ്പിന്റെ നാലാം സീസല്‍ റണ്ണറപ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: