തിരുവനന്തപുരം: ശാസ്ത്രത്തിന്റെ അതിർവരമ്പുകളെ മുഖാമുഖം കാണൂ എന്ന ആഹ്വാനവുമായി കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ശാസ്ത്ര ശില്പശാല സംഘടിപ്പിയ്ക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങളെ കുറിച്ച് അറിവ് പകരുകയാണ് പരിപാടിയുടെ ലക്ഷ്യം. മേയ് മാസം 24 മുതല്‍ 27 വരെ തിരുവനന്തപുരം പൂജപ്പുരയിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോർ ബയോടെക്നോളജിയിലാണ് പരിപാടി.
സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷമായ അമൃത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് കേരളാ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. യുവതലമുറയില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുകയാണ് പ്രാഥമിക ലക്ഷ്യം. അഞ്ഞൂറു രൂപയാണ് രജിസ്ട്രേഷന് ഫീ. പങ്കെടുക്കുന്നവര്‍ ദിവസേന വന്നുപോകുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിയ്ക്കുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ വികാസങ്ങള്‍ ആയ കൃത്രിമ ബുദ്ധി, ഡാറ്റാ അനലറ്റിക്സ്, നാനോ ടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പുറമേ സയന്‍സ് ക്വിസ്, ലാബ് സന്ദര്‍ശനങ്ങള്‍ എന്നിവയും ശില്‍പ്പശാലയുടെ ഭാഗമായി ഉണ്ടാവും. ഗൂഗിള്‍ ഫോമിലൂടെ രജിസ്ട്രേഷന് ചെയ്യാം.
REGISTRATION FOR FACE TO FACE WITH FRONTIERS IN SCIENCE (google.com)
പ്രതികരിക്കാൻ ഇവിടെ എഴുതുക: