ന്യൂദൽഹി: ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാക്കിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പ്രധാനമായും പഞ്ചാബിലെയും സമീപ സംസ്ഥാനങ്ങളിലെ റെയിൽവേ ട്രാക്കുകൾ ബോംബ് വച്ച് തകർക്കാനാണ് പദ്ധതി.
ഇന്ത്യയിലുള്ള പാക് സ്ലീപ്പർ സെല്ലുകൾ മുഖേന സ്ഫോടനം നടത്താനാണ് പദ്ധതിയെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് അട്ടിമറി നടത്താൻ ഐഎസ്ഐ വമ്പൻ തോതിൽ ഫണ്ടിറക്കിയിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഗുഡ്സ് ട്രെയിനുകൾ വഴിയുള്ള ചരക്ക് ഗതാഗതം പൂർണമായും തടസപ്പെടുത്തുകയാണ് ഭീകരർ ലക്ഷ്യമിടുന്നത്.
സ്ഫോടനങ്ങൾക്ക് പാക് സ്ലീപ്പർ സെല്ലുകൾക്ക് ഐ എസ് ഐ വലിയ സാമ്പത്തിക സഹായമാണ് നൽകുന്നതെന്നും ഏജൻസികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: