തിരുവല്ല: പാര്‍ട്ടി ഫണ്ട് നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ തല്ലി തകര്‍ത്തു. കട നടത്തിപ്പുകാരായ ദമ്പതിമാരേയും മര്‍ദ്ദിച്ചതായും ആരോപണം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. മന്നംകരച്ചിറ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകന് ഹോട്ടല്‍ സിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അടിച്ചു തകര്‍ക്കുകയായിരുന്നു.
പാര്‍ട്ടി ഫണ്ട് ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് സിപിഐ ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജങ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കട നടത്തിപ്പുകാരായ മുരുകന്, ഉഷ ദമ്പതികള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.
ദമ്പതിമാര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തി. സംഭവത്തില്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പാര്‍ട്ടിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പരാതി പിന്‍വലിച്ചെന്നും ദമ്പതിമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: