തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണാര്‍ത്ഥം ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ജവഹര്‍ പുരസ്ക്കാരം ‘ജന്മഭൂമി’ ലേഖകന്‍ ശിവാകൈലാസിന്. കലാ- സാംസ്കാരിക- മാധ്യമ -വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയില്‍ മികവു പുലര്‍ത്തുന്ന വ്യക്തികള്‍ക്കാണ് എല്ലാവര്‍ഷവും ജവഹര്‍ പുരസ്കാരം നല്‍കുന്നത്.
ശിവാകൈലാസിനു പുറമെ പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വിളപ്പില്‍ രാധാകൃഷണന്, കലാരംഗത്ത് മിനി സ്ക്രീന്‍ താരം ബാലന് മന്നാടിയാര്‍, വിദ്യാഭ്യാസ രംഗത്ത് കണ്ണശ മിഷന് ഹൈസ്കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, ജീവകാരുണ്യ പ്രവര്ത്തകന് കുടപ്പനമൂട് ഷാജഹാന് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
കരിച്ചാറ നാദര്‍ഷ ചെയര്‍മാനും എഴുത്തുകാരി പ്രിയാ ശ്യാം, സതീശന് പിച്ചിമംഗലം, അജു കെ. മധു, തുടങ്ങിയവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ അന്‍പത്തിയെട്ടാം ചരമദിനമായ മെയ് 27 വെള്ളിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍ പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് ജവഹര്‍ലാല്‍ നെഹ്റു കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് കുന്നത്തൂര്‍. ജെ. പ്രകാശ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: