ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ശിവലിംഗത്തെക്കുറിച്ച് ശിവഭഗവാനെക്കുറിച്ചും തരംതാണ ട്വീറ്റുകള്‍ പങ്കുവെച്ച തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, സാബ് നഖ് വി എന്നിവര്‍ക്കെതിരെ പരാതി. റിട്ട. ഐഎഎസ് സൂര്യ പ്രതാപ് സിങ്ങ്, പീസ് പാര്‍ട്ടിയുടെ ശദബ് ചൗഹാന്, ആര്‍ജെഡി നേതാവ് കുമാര്‍ ദിവാശങ്കര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
ശിവലിംഗത്തിന്റെ ആകൃതിയുള്ള രൂപങ്ങള്‍ കാട്ടി ഗ്യാന്‍വാപിയില്‍ ശിവലിംഗം കണ്ട ഭാഗം മുദ്രവെച്ച് തിരിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിയെ പരിഹസിക്കുന്ന രീതിയിലുള്ള ട്വീറ്റുകളാണ് ഇവ. ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെചിത്രം കാണിച്ച് വലിയൊരു ശിവലിംഗം കണ്ടെത്തി എന്ന. പരിഹാസച്ചുവയുള്ള ട്വീറ്റാണ് സാബാ നഖ് വി എന്ന പത്രപ്രവര്‍ത്തക പങ്കുവെച്ചത്.
ശിവലിംഗം കണ്ടെത്താനുള്ള അടുത്ത ലക്ഷ്യം ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ ആകാതിരിക്കട്ടെ എന്നാണ് ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മഹുവ മൊയ്ത്ര നടത്തിയ വിവാദ ട്വീറ്റ്.
ഭക്തര്‍ വൈകാതെ ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിനെ വൈകാതെ കൂറ്റന്‍ ശിവലിംഗമായി പ്രഖ്യാപിക്കുമെന്ന് തൃണമൂന് നേതാവ് ജവഹര്‍ സിര്‍കാറും ട്വീറ്റ് ചെയ്തിരുന്നു.
അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ റോഡിനെ അതിര്‍ത്തി തിരിക്കാന്‍ വേണ്ടി നിരനിരയായി ഇടുന്ന കുറ്റികളുടെ (ഇവിടെ ഇവ ശിവലിംഗ ആകൃതിയോട് സാമ്യമുള്ളവയാണ്) ചിത്രം പങ്കുവെച്ചാണ് ശദബ് ചൗഹാന് ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറ്റികള്‍ കാണുമ്പോള്‍ ആരെങ്കിലും ഇത് ശിവലിംഗമാണെന്ന് അവകാശപ്പെട്ടാല്‍ ജഡ്ജി സാഹബിന് ഈ പ്രദേശം മുദ്രവെച്ച് കെട്ടിത്തിരിക്കാമെന്ന കുറിപ്പാണ് പരിഹാസമായി ശദബ് ചൗഹാന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: