ചെങ്ങന്നൂര്‍: ബിജെപിയെ ഭരണ സാരഥ്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഇടത് വലത് നാടകം. ഇരുകൂട്ടരുടെയും പിന്തുണയില്‍ സ്വതന്ത്രന് പി. വി. സജന് പ്രസിഡന്റായി. നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎമ്മിലെ ബീന ബിജു വിജയിച്ചു. 13 അംഗ ഭരണ സമിതിയില്‍ ഇരുവര്‍ക്കും എട്ട് വോട്ടുകള്‍ വീതം ലഭിച്ചു. കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ഭരിച്ചിരുന്ന തിരുവന്‍വണ്ടൂരില്‍ ഭരണസമിതിയ്ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 29നു പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിളയും, വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവെച്ചു. ഇതിനെ തുടര്‍ന്നാണ് ഇരു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പു നടന്നത്. നിലവിലെ രാജിയടക്കം, ഭരണത്തിലേറി രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പേ തിരുവന്‍വണ്ടൂരില്‍ നാലു തവണയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.
മന്ത്രി സജി ചെറിയാനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നേരിട്ട് നടത്തുന്ന വോട്ടുകച്ചവടത്തിന്റെ ഭാഗമാണ് തിരുവന്‍വണ്ടൂരിലെ കൂട്ടുമുന്നണി എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: