ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കാന്‍ 21ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനയെന്ന് വിശേഷിപിച്ചവരുടെ പരിപാടി വിജയിപ്പിക്കാനാണ് പോലീസ് ജനങ്ങളെ വലയ്ക്കുന്നത്. അന്നേ ദിവസം രാവിലെ മുതല്‍ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ് അനുവദിക്കില്ല. ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും, എറണാകുളം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്കും പോകേണ്ട കെഎസ്ആര്‍ടിസി/ സ്വകാര്യ സര്‍വ്വീസ് ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ബൈപ്പാസിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
കൊല്ലം ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി/ സ്വകാര്യ സര്‍വ്വീസ് ബസ് ചങ്ങനാശ്ശേരി ജങ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈതവന, പഴവീട് വഴി ബസ്സ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്. ചേര്‍ത്തല ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി/ സ്വകാര്യ സര്‍വ്വീസ് ബസുകളുടെ റൂട്ടുകളില്‍ മാറ്റമില്ല. കെഎസ്ആര്‍ടിസി/ സ്വകാര്യ സര്‍വ്വീസ് ബസുകള്‍ ആവിശ്യമെന്നുകണ്ടാല്‍ നഗരത്തില്‍ പ്രവേശിക്കാതെ വഴിതരിച്ചുവിടുന്നതാണ്. ആലപ്പുഴ ബീച്ചിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: