വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്നതിന്റെ പേരില്‍ പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവന്‍ കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും കങ്കണ റണാവത്ത് പ്രതികരിച്ചു.
‘കൃഷ്ണന്‍ മഥുരയിലെ എല്ലാ അണുവിലും രാമന്‍ അയോധ്യയിലെ എല്ലാ അണുവിലുമുണ്ട്. അതുപോലെ ശിവന്‍ കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും” കങ്കണ പറഞ്ഞു. പുതിയ സിനിമ ‘ധക്കഡി’ന്റെ പ്രചാരണങ്ങള്‍ക്കിടെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന ഗ്യാന്‍വാപി മസ്ജിദില്‍ കനത്ത സുരക്ഷാസന്നാഹങ്ങളോടെ മൂന്നു ദിവസമായി നടന്ന സര്‍വേയും വീഡിയോ ചിത്രീകരണവും തിങ്കളാഴ്ച അവസാനിച്ചിരുന്നു. മസ്ജിദ് സമുച്ചയത്തില്‍ മുസ്ലിം മതവിഭാഗത്തിന് പ്രാര്‍ഥനയ്‌ക്കും നിസ്‌കാരത്തിനുമുള്ള അവകാശം തടയരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: