ഭീകരവാദത്തിന് ധനസഹായം നല്കിയ കേസില്‍ കശ്മിരി ഭീകരവാദി നേതാവ് യാസിന് മാലിക് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) തലവനാണ് യാസിന് മാലിക്. ജമ്മു കശ്മീര്‍ തീവ്രവാദത്തിന് പണം സ്വരൂപിച്ച കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തി ഇതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി മാലിക്കിനെ ഔദ്യോഗികമായി ശിക്ഷിച്ചത്. എന്‍ഐഎ അധികൃതര്‍ ഇയാളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തും. ശിക്ഷ സംബന്ധിച്ച വാദം മെയ് 25 ന് കേള്‍ക്കും.
സ്വത്തുക്കള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യാസിന് മാലിക്കിനോട് ആവശ്യപ്പെട്ടു. മാലിക്കിനെതിരെ യുഎപിഎയുടെ സെക്ഷന്‍ 18 (ഭീകര പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന), 20 (ഭീകരസംഘത്തിലോ സംഘടനയിലോ അംഗം), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്
മെയ് 10 ന്, ഡല്‍ഹി കോടതിക്ക് മുമ്പാകെ, കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും മാലിക് ഏറ്റുപറഞ്ഞിരുന്നു. 2017ല്‍ കശ്മീരില്‍ നടന്ന ഭീകരവാദവും വിഘടനവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: