മുംബൈ: ലാളിത്യത്തിന്റെ മുഖമുദ്രയാണ് രത്തന്‍ ടാറ്റ. ഇതിന് വീണ്ടും ഒരു ഉദാഹരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ടാറ്റയുടെ ഏറ്റവും ചെറിയ വാഹനമായ നാനോയില്‍ താജ് ഹോട്ടലിന് മുന്നില്‍ വന്ന് ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം.
ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങള്‍ മുംബൈയില്‍ നിന്ന് ലഭിച്ചു.അകമ്പടികള്‍ ഒന്നുമില്ലാതെ, ബോഡിഗാര്‍ഡുകളും കൂടെയില്ലാതെ ഹോട്ടല്‍ ജീവനക്കാര്‍മാത്രം ഒപ്പമുളള അദ്ദേഹത്തിന്റെ ലാളിത്യം അദ്ഭുതപ്പെടുത്തുന്നതാണ്.എന്ന കുറിപ്പോടെ വൈറല്‍ ഭായനി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അദ്ദേഹത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബാബ ഖാന് എന്നയാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും സാധാരണക്കാരനും കാര്‍ ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ നാനോ പുറത്തിറക്കിയത്.ഒരു ലക്ഷം രൂപയായിരുന്നു പ്രാരംഭവില.പത്ത് വര്‍ഷത്തോളം നാനോ നിരത്തുകളില്‍ ഉണ്ടായിരുന്നു.2018ല്‍ പിന്‍വലിച്ചു. അച്ഛനും അമ്മയും കുഞ്ഞും അടങ്ങുന്ന കുടുംബം ബൈക്കില്‍ ഞെങ്ങിഞെരുങ്ങി പോകുന്നത് യാത്രക്കിടയില്‍ രത്തന്‍ ടാറ്റ കാണാന്‍ ഇടയായതില്‍ നിന്നാണ് സാധാരണ കുടുംത്തിന് യാത്ര ചെയ്യാന്‍ സാധിക്കുന്ന കാര്‍ എന്ന ലക്ഷ്യത്തോടെയാണ് നാനോ പുറത്തിറക്കിയത് എന്ന് അടുത്തിടെ അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.നാല് വര്‍ഷം മുന്‍പ് കാര്‍ ഉത്പാദനം നിര്ത്തിയെങ്ക്ിലും ഇന്നും നിരത്തുകളില്‍ നാനോ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: