ന്യൂദല്‍ഹി : കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. വേനല്‍ അവധിക്ക് കോടതി അടയ്ക്കുന്നതിന് മുമ്പുള്ള സുപ്രീംകോടതിയുടെ അവസാന പ്രവര്‍ത്തി ദിവസമാണ് വെള്ളിയാഴ്ച്ചത്തേത്. 20 വര്‍ഷത്തോളമായി മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട ജയില്‍ ഉപദേശക സമിതിയുടെ ഇ ഫയല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. എന്നാല്‍ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇ ഫയല്‍ നല്കിയപ്പോള് ഒര്‍ജിനല്‍ ഫയല്‍ എവിടെയെന്ന് ബെഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.
കൈമാറിയ ഫയല്‍ ഫോട്ടോ കോപ്പി പോലെയിരിക്കുന്നുവെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫയല്‍ ഒര്‍ജിനലാണെന്ന് സാക്ഷ്യപെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചു. നാളെ ഇത് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: