ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വെയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി സുപ്രീംകോടതി. മെയ് 20ന് മൂന്നു മണിക്ക് ഹര്‍ജി പരിഗണിക്കുന്നതുവരെ വാരാണസി കോടതി തുടര്‍നടപടി സ്വീകരിക്കരുത് എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വാരാണസി കോടതി നടപടികള്‍ തല്ക്കാലം സ്റ്റേ ചെയ്തു. സര്‍വ്വെയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാന്‍ അനുവദിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണം പാടില്ലെന്ന നിര്‍ദ്ദേശവും കഴിഞ്ഞ ദിവസം കോടതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: