കീവ്: ഉക്രൈന്റെ കൊന്ന് അറപ്പ് തീര്‍ന്ന നവനാസികളായ അസൊവ് പോരാളികള്‍ മരിയുപോളില്‍ ഉരുക്കുകോട്ടയായി കാത്തുസൂക്ഷിച്ച അസൊവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റും റഷ്യന്‍ സൈനികര്‍ പിടിച്ചതോടെ മരിയുപോള്‍ റഷ്യയുടെ കൈപ്പിടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അസൊവ് സ്റ്റീല്‍ പ്ലാന്റില്‍ നിന്നും 700 ഉക്രൈന് നവനാസിപ്പോരാളികളെ പിടിച്ചതായി റഷ്യ അറിയിച്ചു.
യുദ്ധക്കുറ്റവാളികളായി ഇവരെ പിടിച്ച് റഷ്യന്‍ നിയന്ത്രണപ്രദേശമായ ഡൊണെറ്റ്സ്കിലെ ഒലെനിവ്കയിലേക്ക് ഏഴ് ബസുകളിലായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവര്‍ ഉക്രൈന് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നും റഷ്യ പറഞ്ഞു.
2014ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെന്റ്. ഉക്രൈനിലെ റഷ്യന്‍ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികളായ ഫിസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. പിന്നീട് ഈ നിയോനാസികളെ ഉക്രൈന് പട്ടാളത്തിന്റെ ഒൗദ്യോഗിക ഭാഗമാക്കി. റഷ്യന്‍ പൗരന്മാരെ ഉപദ്രവിക്കുന്ന ഈ നവനാസികളെ ഇല്ലായ്മ ചെയ്യുകയാണ് ഉക്രൈന് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന് യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പറഞ്ഞിരുന്നു.
ഇതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ ഒരു പ്രധാനഘട്ടം അവസാനിക്കുകയാണ്. ഉക്രൈനിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കുന്ന നവനാസി അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈന് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന് പ്രഖ്യാപിച്ചിരുന്നു. റഷ്യക്കാര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ മേഖലയില്‍ ഏതാണ്ട് റഷ്യയുടെ ആധിപത്യം പൂര്‍ണ്ണമായി. . മരിയുപോള്‍ നഗരം പിടിച്ചതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു യുദ്ധലക്ഷ്യം വിജയിച്ചിരിക്കുകയാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യക്കാര്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്സ്ക്, ലോഹാന്‍സ്ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഇതോടെ തുടര്‍ച്ചയുള്ള ഉക്രൈന്റെ കിഴക്കന്‍ മേഖല പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലാകും.
ഈ അധിനിവേശത്തില്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന് തലസ്ഥാനം കീവ് പിടിക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പാശ്ചാത്യ രാഷ്ട്രങ്ങളുടെ ശക്തമായ പിന്തുണയോടെ നടത്തിയ പ്രത്യാക്രമണത്തില്‍ റഷ്യയ്ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് റഷ്യ മരിയുപോള്‍ ഉള്‍പ്പെടെ പിടിച്ച് റഷ്യയുടെ കിഴക്കന്‍ മേഖല മാത്രം പിടിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.
മാത്രമല്ല, ഉക്രൈന് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് തലസ്ഥമായ കീവ് വിട്ടുകൊടുക്കാതിരിക്കുന്നതിലാണ്. മരിയുപോളില്‍ ആവുന്നത്ര റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ അസൊവ് പോരാളികള്‍ക്ക് നിര്‍ദേശം ഉക്രൈന് നല്‍കിയിരുന്നു. പക്ഷെ അസൊവ് കടലിനോട് ചേര്‍ന്ന്, റഷ്യന്‍ ആധിപത്യമുള്ള ക്രൈമിയയ്ക്കും റഷ്യന്‍ വിഘടനവാദികളുടെ പിന്തുണയുള്ള ഡൊണ്ബാസിനും ഇടയിലുള്ള മരിയുപോളില്‍ മാത്രമായി ചെറുത്തുനില്‍ക്കുന്നതിന് പരിധിയുണ്ട്. യുദ്ധം ആരംഭിച്ച് മൂന്ന് മാസത്തോളം അസൊവ് പോരാളികള്‍ ചെറുത്തുനിന്നു എന്നത് തന്നെ വലിയ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: