ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 2018ലെ ജൈവ ഇന്ധനങ്ങളുടെ ദേശീയ നയ ഭേദഗതികള്‍ക്ക് അംഗീകാരം നല്കി.
2009ല്‍ നവ, പുനരുപയോഗ ഊര്‍ജ മന്ത്രാലയം മുഖേന പുറപ്പെടുവിച്ച ജൈവ ഇന്ധനങ്ങളുടെ ദേശീയ നയത്തെ അസാധുവാക്കിക്കൊണ്ടാണ് 04.06.2018ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ‘ജൈവ ഇന്ധനങ്ങളുടെ ദേശീയ നയം 2018’ വിജ്ഞാപനം ചെയ്തത്.
ജൈവ ഇന്ധന മേഖലയിലെ പുരോഗതിയെ തുടര്‍ന്ന്, ജൈവ ഇന്ധന ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ദേശീയ ജൈവ ഇന്ധന ഏകോപന സമിതി (എന്‍ബിസിസി) യോഗങ്ങളില്‍ എടുത്ത വിവിധ തീരുമാനങ്ങള്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ, എന്നിവ പ്രകാരം ഇരുപത് ശതമാനം വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ 01.04.2023 മുതല്‍ രാജ്യത്ത് വിതരണം ചെയാനുള്ള തീരുമാനപ്രകാരമാണ് ജൈവ ഇന്ധനങ്ങളുടെ ദേശീയ നയത്തില്‍ ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: