ന്യൂദല്‍ഹി : ചൈനീസ് പൗരന്മാര്ക്ക് കോഴ വാങ്ങി വിസ സംഘടിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ സുഹൃത്തിനെ സിബിഐ അറസ്റ്റ്ചെയ്തു. കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട കേസിലാണ് സുഹൃത്ത് എസ്.ഭാസ്കര്‍ രാമന് പിടിയിലായിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി വരെ മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് സിബിഐ ഭാസ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2001ല്‍ പി.ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് കേസിനാസ്പദമായ സംഭവം. 50 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി 263 ചൈനീസ് പൗരന്മാര്ക്ക് കാര്‍ത്തി ചിദംബരത്തിന്റെ ഇടപെടലില്‍ വീസ സംഘടിപ്പിച്ച് നല്‍കിയെന്നതാണ് കേസ്. വിസ കണ്‍സല്‍ട്ടന്‍സി ഫീസ് എന്ന വ്യാജേന മുംബൈയിലെ താല്‍വണ്ടി സാബോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി ഇടനിലക്കാരന് 50 ലക്ഷം രൂപ കോഴപ്പണം കൈമാറിയതിന്റെ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു.
ഇതുസംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഭാസ്കറിന് പങ്കുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. താല്‍വണ്ടി സാബോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടിയാണ് വിസ തട്ടിപ്പു നടത്തിയത്. കേസില്‍ കാര്‍ത്തി ചിദംബരവും കേസില്‍ ഇപ്പോള്‍ അന്വേഷണം നേരിടുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയുടെ വീട്ടിലും ഓഫിസുകളിലും സിബിഐ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഏഴോളം സ്ഥലങ്ങളിലാണ് സിബിഎ തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: