ന്യൂദല്‍ഹി : ഏത് വെല്ലുവിളി നേരിടാനും ഏത് സുരക്ഷാ ഭീഷണി ശക്തമായി ചെറുക്കാനും സായുധസേന പൂര്‍ണ്ണ സജ്ജമായിരിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. വെല്ലിങ്ടണ്ണിലെ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജിലെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സൈന്യത്തെ ഒരു ‘ഭാവി ശക്തി’യായി വികസിപ്പിക്കുക എന്നത് നമ്മുടെ കാഴ്ചപ്പാടായിരിക്കണം. യുദ്ധരംഗത്തു ഡ്രോണുകളുടെയും സൈബര്‍ യുദ്ധത്തിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം സംഘര്‍ഷങ്ങളുടെ സങ്കര സ്വഭാവവും യുദ്ധക്കളത്തിലേക്ക് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ സായുധ സേന കഴിവുകള്‍ വികസിപ്പിക്കണമെന്ന് വെങ്കയ്യ ആവശ്യപ്പെട്ടു.
വളരെ സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ ഭൗമ-രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇന്ത്യ ഒന്നിലധികം സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അത് പുറത്തുനിന്നും അകത്തുനിന്നുമുണ്ട്. ഏത് വെല്ലുവിളിയും നേരിടാനും ഏത് സുരക്ഷാ ഭീഷണിയും ശക്തമായി ചെറുക്കാനും നമ്മുടെ സായുധ സേനയ്ക്ക് സാധിക്കണം.
ഭൗമ- രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ സുരക്ഷാ സംവിധാനത്തിന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതും ആവശ്യമാണ്. പ്രതിരോധ രംഗത്തും ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്വാശ്രയത്വം കൈവരിക്കണം. ഈ നിര്‍ണായക മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിനായി നിരവധി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നിര്‍ണ്ണായക നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വെങ്കയ്യ നായിഡു അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: