തിരുവനന്തപുരം: കേരളത്തില്‍ അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിറക്കി പിണറായി സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും ദേശീയപാതയോരത്ത് നിന്നും മാറ്റിയതും നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയതുമായ മദ്യശാലകളാണ് തുറക്കാന്‍ പുതിയ ഉത്തരവിറക്കിയത്. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ തുറക്കുന്നത്. പൂട്ടിപ്പോയ താലൂക്കില്‍ അനുമതിയില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മദ്യശാലകള്‍: തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2.
ബാറുകളുടെ വിവിധ ഫീസുകള്‍ കൂട്ടി. ഐടി പാര്‍ക്കില്‍ ബിയര്‍, വൈന്‍ പാര്‍ലറിന് അനുവാദമുണ്ട്. പൂട്ടിയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇന്‍ സൗകര്യത്തോടെ പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കണമെന്നും ബെവ്കോ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: