കൊട്ടിയം: കൊട്ടിയം ജംഗ്ഷന് ഒരു ഭരണകേന്ദ്രത്തിന്റെ കീഴില്‍ അല്ലാതെ വിഭജിച്ചു കിടക്കുന്നതാണ് കൊട്ടിയത്തിന്റെ ഏറ്റവും വലിയ ദുരിതമെന്നും എന്നാല്‍ കൊട്ടിയത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ഭൗതിക സാഹചര്യവും ഒരു നഗരസഭയ്ക്ക് അനുകൂലമാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദീന്‍.
കൊട്ടിയം വ്യാപാരഭവനില്‍ കൊട്ടിയം പൗരവേദി സംഘടിപ്പിച്ച മികവിനോട് അനുബന്ധിച്ചു നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക വടക്കന്‍ ജില്ലകളിലും മുനിസിപ്പല്‍, പഞ്ചായത്ത് ബസ് സ്റ്റാന്റുകളും ഒക്കെ കാണുമ്പോള്‍ കൊട്ടിയം ജംഗ്ഷനില്‍ ഒരു ബസ് പാര്‍ക്കിംഗ് ഏരിയ പോലുമില്ല. ഇതിനു കാരണം കൊട്ടിയം ത്രിവേണി സംഗമം പോലെ മൂന്നുപഞ്ചായത്തുകളുടെ ഭാഗമായിപ്പോയി. അതിന് മാറ്റം വരണം. കൊട്ടിയത്തിന്റെ വികസനത്തിന് കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയവരെ ശ്രീനാരായണ പോളിടെക്നിക് പ്രിന്‍സിപ്പല്‍ വി. അജിത് അനുമോദിച്ചു. പൗരവേദി അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി വിതരണം ഡോ.ആതുരദാസ് നിര്‍വഹിച്ചു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എന്‍ അജിത്കുമാര്‍ അധ്യക്ഷനായി.
എസ് കബീര്‍, ബിജു സൂര്യ, അലന് വില്‍ഫ്രഡ്, സാജന് കവറാട്ടില്‍, നിഷാദ് കമറുദീന്, ഷോബി ബ്രഹ്മാനന്ദന്, ഗില്‍, ബിനോ ഭാര്ഗവന് അജിത് ഗോപിനാഥ്, ശ്യാം പീതാംബരന്, ആര്. അയ്യപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: