കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേ (21) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഞായറാഴ്ച രാവിലെയാണ് പല്ലവിയെ ഗര്ഫയിലെ ഫ്ളാറ്റിനുള്ളില്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അസാധാരണ മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
വാടകയ്ക്കു താമസിച്ചിരുന്ന ഫ്ളാറ്റിലാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാഗ്നിക്ക് ചക്രവര്‍ത്തിയാണു വിവരം പോലീസില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ബംഗാളി ടെലിവിഷന്‍ താരമായ പല്ലവി ‘മോന് മാനേ നാ’ എന്ന സീരിയലിലെ ?ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതുകൂടാതെ രേഷം ജപി, സരസ്വതി പ്രേം, അമി സിരാജെര് ബീഗം തുടങ്ങിയ നിരവധി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: