ന്യൂദല്‍ഹി : ദല്‍ഹി മുണ്ട്കയില്‍ തീപിടിച്ച കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്കറെ പിടിയിലായി. കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കെട്ടിട ഉടമകളെ ചോദ്യം ചെയ്തു വരികയാണ്. കെട്ടിടത്തിന് അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
തീപിടിത്തത്തില്‍ 27 പേരാണ് വെന്ത് മരിച്ചത്. ഇതില്‍ ഏഴ് പേരുടെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം മുണ്ട്കാ സ്വദേശികളാണ്. ബാക്കിയുള്ളവരെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
മരിച്ചവരുടെ കുടുംബാംഗങ്ങള്ങ്ങള്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി അരവിന്ത് കേജ്രിവാള് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അപകടത്തില്‍ ഇതുവരെ 29 പേരെ കാണാതായതായെന്നാണ് പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ്് ചികിത്സയില്‍ കഴിയുന്ന ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: