ന്യൂദല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ഒരു കുടുംബത്തിന് ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റ് എന്ന നിയമം നടപ്പാക്കാന്‍ വെള്ളിയാഴ്ച രാജസ്ഥാനില്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ ആത്മപരിശോധന നടത്തുന്ന സമ്മേളനമായ ചിന്തന്‍ ശിവിറില്‍ തീരുമാനമായി. പക്ഷെ ഈ നിയമം ഗാന്ധി കുടുംബത്തിന് മാത്രം ബാധകമാകില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധി കുടുംബത്തിന് പ്രത്യേക പഴുതു നല്‍കിയായിരിക്കും ഈ തീരുമാനം നടപ്പാക്കുക എന്ന് എന്‍ഡിടിവി പറയുന്നു. പക്ഷെ ഗാന്ധി കുടുംബത്തിലെ എല്ലാവര്ക്കും മത്സരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ പഴുതുകള്‍ ഇട്ടായിരിക്കും ഈ നിയമം നടപ്പിലാക്കുക. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേക്കുറിച്ച് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അജയ് മാക്കനോട് ചോദിച്ചപ്പോള്‍ ഈ നിയമം എല്ലാവരും ഐക്യകണ്ഠേനെയാണ് പാസാക്കിയതെങ്കിലും 2018 മുതലേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇത് ബാധകമാകില്ലെന്ന് അജയ് മാക്കന് പറഞ്ഞു. “2018 മുതല്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്”- ഗാന്ധി കുടുംബത്തെ നിയമത്തില്‍ ഒഴിവുക്കുന്നതിനുള്ള ന്യായീകരണമായി അജയ് മാക്കന് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത്തരം രീതിയില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവിയെ പിന്നീട് കോണ്‍ഗ്രസ് വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് പറഞ്ഞത് എന്‍ഡിടിവി ദുഷ്ടലാക്കോടെയാണ് ഈ നിയമത്തെ വ്യഖ്യാനിച്ചത് എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: