കൊച്ചി: ഹൈക്കോടതി തീവ്രവാദ സംഘടനകളെന്ന് പരാമര്‍ശിച്ച എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് എബിവിപി. നിരന്തരം ഈ നാടിന്റെ ക്രമസമാധാനത്തിന് തുരങ്കം വെക്കുന്ന സംഘടനകള്‍ എന്ന നിലക്കും, ഗുരുതരമായ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളായതുകൊണ്ടും തീവ്രവാദ സംഘടനകളാണെന്ന് കോടതി തന്നെ ചൂണ്ടികാട്ടിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടത് അനിവാര്യമാണ്.
മുന്‍ കൂട്ടി ലിസ്റ്റ് തയ്യാറാക്കി കൊല്ലപ്പെടുത്തുന്ന രീതി നാട്ടില്‍ അതീവ ഭീകരത സൃഷ്ടിക്കുന്നതാണ്. കേരളത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതിക്കൂട്ടില്‍ അകപ്പെട്ടവരും ഇതേ തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. മതഭ്രാന്തില്‍ സ്വന്തം മതത്തിനു വേണ്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തി മറ്റു മതസ്ഥരെ കൊലപ്പെടുത്തുകയോ, സ്വയം രക്തസാക്ഷിയാവുകയോ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം എന്ന് വിശ്വസിക്കുന്ന ഇത്തരത്തിലുള്ള തീവ്രവാദികളാണ് ചാവേറുകളായി സ്ഫോടന പരമ്പരകള്‍ക്കുപോലും നേതൃത്വം കൊടുക്കുന്നത്.
ഇത്തരം ഗൗരവതരമായ സാഹചര്യത്തില്‍ അടിയന്തിരമായി എസ്ഡിപിഐ പോപുലര്‍ ഫ്രണ്ട് മതതീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി അരുണ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: