ന്യൂദല്‍ഹി: മൂന്നാം ഊഴത്തിന് തയ്യാറെന്ന് സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ വിശ്രമമില്ലെന്ന് നരേന്ദ്ര മോദി. ഗുജറാത്തിലെ ഭറൂച്ചില്‍ ഉത്കര്‍ഷ് സമറോ പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
‘ഒരിക്കല്‍ ഞാനൊരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്ട്രീയപരമായി അദ്ദേഹം എന്റെ എതിര് ചേരിയിലാണ്. അദ്ദേഹം എന്നോട് ചോദിച്ചു. രണ്ടു തവണ പ്രധാനമന്ത്രിയായി ഇനി എന്താണ് നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ പ്രധാനമന്ത്രിയാക്കിയില്ലേ ? സര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാക്കാതെ വിശ്രമമില്ലെന്ന് മറുപടി നല്കി’ മോദി പറഞ്ഞു.
‘അദ്ദേഹം വിചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് അറിയില്ല ഈ മോദിയെ ഗുജറാത്തിലെ മണ്ണാണ്ണ് രൂപപ്പെടുത്തിയതെന്ന്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് എന്റെ സ്വപ്നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം’ നരേന്ദ്ര മോദി വ്യക്തമാക്കി.
2014ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പകുതിയോളം ജനങ്ങള്‍ ശൗചാലയ സൗകര്യങ്ങള്‍, വാക്സിനേഷന്, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍നിന്ന് അകലെയായിരുന്നു. ഒരു തരത്തില്‍പ്പറഞ്ഞാല്‍ അവര്‍ക്ക് അവയൊക്കെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈ വര്‍ഷങ്ങള്‍ നമ്മുടെ പ്രയത്നത്താല്‍ പല പദ്ധതികളും 100 ശതമാനം സാക്ഷാത്കരിക്കാനായി. ഇവയൊക്കെ ബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു. വിഷയത്തില്‍ തൊടാന്‍ പോലും രാഷ്ട്രീയക്കാര്‍ക്ക് പേടിയായിരുന്നു. എന്നാല്‍ ഞാനിവിടെ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ സേവിക്കാന്‍ വന്നതാണ്’ മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: