ബെംഗളൂരു: മതപരിവര്‍ത്തനം നിരോധിച്ച് കര്‍ണ്ണാടക ഓര്‍ഡിനന്‍സിറക്കും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തേ അറിയിച്ചിരുന്നു. കര്‍ണാടക മതസ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്നതാണ്. വൈകുമെന്നതിനാല്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ആറ് മാസത്തിനകം നിയമ നിര്‍മാണ കൗണ്‍സില്‍ ബില്ലിന് അംഗീകാരം നല്കിയാല് മതി.
വിവാഹം വഴിയുള്ള മതപരിവര്‍ത്തനം അല്ലെങ്കില്‍ പണം, തൊഴില്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി വിവാഹത്തിനായി പ്രേരിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് നിയമമന്ത്രി, അഡ്വക്കേറ്റ് ജനറല്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുമായി യോഗം ചേരുമെന്നും തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച രണ്ട് വിധികളും പൂര്‍ണമായി വിശകലനം ചെയ്യുമെന്നും ബൊമ്മൈ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി-പട്ടികവര്‍ഗക്കാരെയോ മതം മാറ്റിയാല്‍ Â മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തിന് മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മറ്റൊരു മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഒരു മാസം മുമ്പ് അധികാരികളെ അറിയിക്കണം.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: