റിലീസ് പിന്നിട്ട മണിക്കൂറുകളില്‍ തരംഗമായി അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജിലെ ഗാനം. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പത്തുലക്ഷത്തിലധികം പേര് വീഡിയോ കണ്ടുകഴിഞ്ഞു. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇസ്ലാമിക അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയ മഹാനായ ഭരണാധികാരി പൃഥ്വിരാജ് ചൗഹാന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ടെലി സീരീസുകളിലൂടെ ശ്രദ്ധേയനായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സംവിധാനം. സജ്ജയ് ദത്തും സോനുസൂദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുന്‍ വിശ്വ സുന്ദരി മാനുഷി ചില്ലാര്‍ ബോളിവുഡില്‍ അരങ്ങേറ്റംകുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ലോയ് മെന്‍ഡോന്‍സ, എഹ്സാന്‍ നൂറാനി, ശങ്കര്‍ മഹാദേവന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: