കോട്ടയം: മദ്രസയിലെ സമ്മാനദാന പരിപാടിക്കിടെ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ എം.ടി അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കെസിബിസി മുന്‍ ഫാ.വക്താവ് വര്‍ഗീസ് വള്ളിക്കാട്ട്. പെണ്‍കുട്ടിയുടെ ആത്മാഭിമാനം തകര്‍ക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഇനി ജീവിതത്തില്‍ ഒരു പുരുഷന്റെ മുന്നിലും പ്രത്യക്ഷപ്പെടാന്‍ പെണ്‍കുട്ടി ധൈര്യം കാണിക്കും എന്ന് കരുതുന്നില്ല. ഹൃദയം തകരുന്ന കാഴ്ചയാണ് സമസ്ത വേദിയില്‍ ഉണ്ടായതെന്നും ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദേഹം അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ സമസ്ത നേതാക്കളെ ന്യായീകരിക്കാന്‍ ഉള്ള ശ്രമം നടന്നു വരുന്നതായി വള്ളിക്കാട്ട് പറഞ്ഞു. ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നത് മുസ്ലിം സമുദായത്തെ പിന്നോട്ട് അടിക്കും. ഈ പെണ്‍കുട്ടിക്ക് സംഭവിച്ചത് പോലെ ഒരു മതവും സ്ത്രീകളുടെമേല്‍ വിവേചനം ചൊരിയരുതെന്നും ലേഖനത്തില്‍ അദേഹം കുറിച്ചു.
ഭരണഘടനയും അനുശാസിക്കുന്ന അന്തസ്സ് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഓരോ സമുദായവും സ്വയം വിമര്‍ശനത്തിലൂടെയാണെന്ന് നവീകരിച്ചിട്ടുള്ളത്. മുസ്ലിം സമൂഹം മാറ്റം എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആത്മപരിശോധന നടത്തണം എന്നും ലേഖനത്തിലൂടെ വര്‍ഗീസ് വള്ളിക്കാട്ട് Â പറയുന്നു. മറ്റൊരു മതത്തിനുള്ളില്‍ നടന്ന സംഭവം ആണെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ പൊതുവേ ചര്‍ച്ച ചെയ്യുന്ന വിഷയം ആയതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അദേഹം ലേഖനത്തില്‍ വ്യക്തമാക്കി.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: