രാജീവ് ചേര്‍ത്തല
(കേരള ലാന്‍ഡ് റവന്യു സ്റ്റാഫ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക മാമാങ്കം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും അത്യധികം ആര്‍ഭാടപൂര്‍വ്വം കൊണ്ടാടുകയാണല്ലോ? ‘അരി മണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹം’ എന്നതാവും ഇതിനു നല്‍കേണ്ട അനുയോജ്യമായ തലവാചകം. പ്രചാരണം മാത്രം നോക്കിയാണ് ഒരു സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ വിലയിരുത്തലെങ്കില്‍ പിണറായി സര്‍ക്കാരിന് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്കുതന്നെ നല്‍കാം. പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള മന്ത്രിമാരുടെ മിടുക്ക്, ഭരണരംഗത്ത് പുലര്‍ത്താന്‍ അവര്‍ക്കാര്‍ക്കും തന്നെ കഴിയുന്നില്ലെന്നതാണ് വസ്തുത. എന്നാല്‍ അവര്‍ ഓരോരുത്തരും നടത്തുന്ന പ്രചാരണതന്ത്രങ്ങളാവട്ടെ വിരോധാഭാസം നിറഞ്ഞതും! ആരോഗ്യമേഖല അസൂയാവഹമായ പുരോഗതി നേടിയെന്ന് ആരോഗ്യമന്ത്രി പ്രചരിപ്പിക്കുമ്പോള്‍, കേരളത്തിലെ ചികിത്സാസംവിധാനങ്ങളില്‍ മതിപ്പില്ലാത്തതിനാല്ത്തന്നെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ചികിത്സയ്ക്ക് അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളില്‍ അഭയം തേടുന്നു! കേന്ദ്രം സൗജന്യമായി നല്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക്, കുറ്റമറ്റ നിലയില്‍ വിതരണം നടത്തുകയെന്നതാണ് ഭക്ഷ്യവകുപ്പു മന്ത്രിയുടെ മുഖ്യ ജോലി. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന അരി, Â അര്‍ഹതപ്പെട്ടവര്‍ക്ക് നേരായ രീതിയില്‍ വിതരണം ചെയ്യുക എന്നതാണ് ഭക്ഷ്യമന്ത്രിയുടെ ഉത്തരവാദിത്തം. എന്നാല്‍ ഈ മേഖലയിലെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാന്‍ കഴിയാത്തതിനാല്‍ ഭക്ഷ്യ വിതരണം ആകെ താറുമാറായിരിക്കുകയാണ്. മാവേലി സ്റ്റോര്‍ വഴി ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്കി പൊതു വിപണിയില്‍ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിനും ഇവര്‍ക്ക് കഴിയുന്നില്ല. തൊട്ടടുത്ത തമിഴ്നാട്ടിലെ Â മണ്ണെണ്ണ വിലയുടെ Â ഇരട്ടിയാണിവിടെ ഈടാക്കുന്നത്. Â അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുമ്പോള്‍ ആ വര്‍ധനക്കു കൂടി അധിക നികുതി ചുമത്തി കൊള്ള നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍, ഇന്ധന വില വര്‍ധനവിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നു! Â
ഇ.അച്ചുതമേനോന്, ടി.വി. തോമസ്, എം.എന്‍.ഗോവിന്ദന് നായര്‍, പി.എസ്. ശ്രീനിവാസന് തുടങ്ങിയ പ്രഗത്ഭരായ മന്ത്രിമാരെ സംഭാവന ചെയ്യുവാന്‍, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനു തികച്ചുമപവാദമാണ് പിണറായി മന്ത്രിസഭയിലെ ഇപ്പോഴത്തെ സിപിഐയുടെ നാലു മന്ത്രിമാരും. ഉത്പാദനച്ചെലവിനനുസരിച്ച് താങ്ങുവില ലഭിക്കാത്തതും നെല്ലുസംഭരണം നടക്കാത്തതും മൂലം നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക്, കാലവര്‍ഷക്കെടുതിക്ക് കേന്ദ്രം നല്കിയ നഷ്ടപരിഹാരത്തുക പോലും യഥാസമയം വിതരണം ചെയ്യാന്‍ Â കൃഷിമന്ത്രിക്ക് കഴിയുന്നില്ല. ലാളിത്യം പ്രചരിപ്പിച്ചും തോളില്‍ തൂമ്പായും തൂക്കി പാടത്തിറങ്ങിയുമൊക്കെയുള്ള ഫോട്ടോ ഷൂട്ട് പ്രചാരണതന്ത്രത്തില്‍ മന്ത്രി മുന്നിട്ടു നില്ക്കുമ്പോള് കൃഷി വകുപ്പ് കര്‍ഷകന്റെ ശവപ്പറമ്പായി മാറുന്നു! Â
ഭരണവ്യവസ്ഥ അങ്ങാടി മരുന്നോ പച്ചമരുന്നോയെന്നു പോലും നിശ്ചയമില്ലാത്ത മൃഗ സംരക്ഷണ വകുപ്പ് മന്ത്രിക്കു പോലും പ്രചാരണ തന്ത്രം മാത്രമാണ് ഭരണനേട്ടത്തിന്റെ മുഖമുദ്ര. സാധാരണക്കാരന്റെ വൈവിധ്യമാര്‍ന്ന ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട Â വകുപ്പാണ് റവന്യു വകുപ്പ്. വില്ലേജ് തല സെക്രട്ടറിയേറ്റ് എന്നറിയപ്പെട്ടിരുന്ന വില്ലേജ് ഓഫീസുകള്‍ ഇന്ന് കെടുകാര്യസ്ഥതയും കഴിവുറ്റ ജീവനക്കാരുടെ അപര്യാപ്തതയും മൂലം കുത്തഴിഞ്ഞ പുസ്തകം പോലെയായി. ജനങ്ങള്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ക്കൊന്നും ഒരു പരിഹാരവും കാണാന്‍ കഴിഞ്ഞില്ലെങ്കിലും, വാര്‍ത്താ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചാരണം നടത്തി മിടുക്കുകാട്ടാന്‍ റവന്യു വകുപ്പ് മന്ത്രിക്ക് കഴിയുന്നുണ്ട്. കുറ്റമറ്റ ഭൂരേഖകളുടെ അഭാവം, സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ നടപടി ക്രമങ്ങള്‍, ജോലി ഭാരത്തിനനുസരിച്ച് കഴിവുള്ള ജീവനക്കാരുടെ അഭാവം തുടങ്ങിയവയാണ് ഈ വകുപ്പു നേരിടുന്ന Â പ്രശ്നങ്ങള്‍.
സമാന ജോലി ഭാരമുള്ള ഗ്രാമ പഞ്ചായത്തുകളില്‍ 16 ജീവനക്കാരും അനേകം താത്ക്കാലിക ജീവനക്കാരുമുള്ളപ്പോള്‍ വില്ലേജുകളില്‍ കേവലം അഞ്ചു പേര് മാത്രം. രാജഭരണ കാലത്ത് തയ്യാറാക്കിയ ഭൂരേഖകളും റെക്കാര്‍ഡുകളും വച്ചാണ്, വില്ലേജുകള്‍ മുഴുവന്‍ ഡിജിറ്റലാക്കുമെന്നു പറഞ്ഞ് മന്ത്രി വീമ്പിളക്കുന്നത്. 1966 ല്‍ തുടങ്ങിയ റീ-സര്‍വ്വെ ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. പൂര്‍ത്തീകരിക്കാന്‍ എട്ടും പത്തും വര്‍ഷത്തെ കാലദൈര്‍ഘ്യം നേരിടുന്നതുമൂലം പല വില്ലേജുകളിലും റീ-സര്‍വ്വെ നടപ്പിലാക്കുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഭൂമി തരം മാറ്റല്‍ പ്രക്രിയയാണ് ഇപ്പോള്‍ ഈ വകുപ്പ് നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നം. അതിനുള്ള പോംവഴി സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങള്‍ ചുരുക്കുകയും ലഘൂകരിക്കുകയുമാണ്. തരം മാറ്റ ഫയലുകളില്‍ തീരുമാനമായവയുടെ കണക്കൊക്കെ മന്ത്രി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭൂമി അളവിനുള്ള അപേക്ഷകള്‍ താലൂക്കുകളില്‍ ഒരു കൊല്ലത്തോളം കുടിശ്ശികയായി കെട്ടിക്കിടക്കുമ്പോള്‍, ഭൂമിക്ക് അളവുപ്ലാന് പോലുമില്ലാത്ത വില്ലേജുകളിലെ, സബ് ഡിവിഷന് വേണ്ടിവരുന്നതായ തരംമാറ്റ കേസ്സുകള്‍ Â തീര്‍പ്പാക്കാന്‍ ഇനിയും എത്ര നാള് വേണ്ടിവരുമെന്ന് മന്ത്രിക്കു പറയാന്‍ കഴിയുമോ? അതിലും സങ്കീര്‍ണ്ണവും കാലതാമസം വരുത്തുന്നതുമാണ് ഫെയര്‍ വാല്യൂ ഇല്ലാത്ത ഇത്തരം കേസുകളുടെ കാര്യം. ഇതിനൊക്കെ Â കുറേ ഫണ്ട് അനുവദിച്ചും യാതൊരു നിയമങ്ങളും ചട്ടങ്ങളുമറിയാത്ത കുറെ താത്കാലിക ജീവനക്കാരെ നിയമിച്ചും വാഹനമനുവദിച്ചുകൊണ്ടുമൊക്കെ പരിഹരിച്ചതായുള്ള മന്ത്രിയുടെ അവകാശവാദം വിചിത്രമായിരിക്കുന്നു.
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വളരെ വിജയകരമായി നടപ്പിലാക്കിയ ഭൂരേഖ തയ്യാറാക്കുന്നതിനുളള കേന്ദ്രാവിഷ്കൃത പദ്ധതിയായ ടഢഅങകഠഢഅ (ടൗൃ്ല്യ ീള ്ശഹഹമഴല െമിറ ങമുുശിഴ ംശവേ ശാുൃീ്ശലെറ ഠലരവിീഹീഴ്യ ശി ്ശഹഹമഴല അൃലമ)െ കേരളത്തില്‍ എന്തുകൊണ്ടു നടപ്പില്‍ വരുത്തുന്നില്ലായെന്നതിനു വ്യക്തമായ മറുപടി മന്ത്രി നല്‍കുന്നില്ല. (കേന്ദ്രത്തിന്റെ പദ്ധതി വേണ്ട, ഫണ്ട് മാത്രം മതിയെന്നു സാരം). ജീവനക്കാര്‍ക്ക് കോടതി ഇടപെടലിലൂടെ ലഭിച്ച എച്ച്ആര്‍എംഎസ് സ്ഥലംമാറ്റ വ്യവസ്ഥകള്‍ നടപ്പില്‍ വരുത്തിയാല്‍ സ്ഥലം മാറ്റക്കാര്യത്തില്‍ മന്ത്രി സംഘടനയുടെ മേല്‍ക്കോയ്മ നഷ്പ്പെടുന്നതാണ്. അ ക്കാരണത്താല്‍ അത് അകാരണമായി നീട്ടിക്കൊണ്ടു പോയി തലങ്ങും വിലങ്ങും, പാര്‍ട്ടി താത്പര്യത്തിനനുസരണമായി ജീവനക്കാരെ സ്ഥലം മാറ്റുവാന്‍ മന്ത്രി മൗനാനുവാദം നല്കുന്നു.
കെ.പി. രാജേന്ദ്രന് മന്ത്രിയായിരിക്കെ നടപ്പാക്കിയ ലാന്‍ഡ് ബാങ്ക് പദ്ധതി, മന്ത്രി അടൂര്‍ പ്രകാശ് ‘സീറോ ലാന്‍ഡ് ലെസ് പദ്ധതി Â എന്ന പേരില്‍ നടപ്പില്‍ വരുത്താന്‍ നടപടി സ്വീകരിച്ചിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ വാടക വീട്ടില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടവര്‍ക്ക് തല ചായ്ക്കാനൊരിടമെന്ന നിലയില്‍ ഭൂമി നല്‍കുന്നതിന് ഈ പദ്ധതി വിഭാവനം ചെയ്യുന്നു. രണ്ടു ജില്ലകളില്‍ ഇത്തരം അപേക്ഷകര്‍ക്കുള്ള മുഴുവന്‍ ഭൂമിയും കണ്ടെത്തുവാന്‍ കഴിഞ്ഞിരിന്നു. ഇതില്‍ കുറെയെണ്ണം അദ്ദേഹത്തിന്റെ ഭരണകാലത്തു തന്നെ വിതരണം ചെയ്തിരുന്നു. എന്നാല്‍ അന്നു കണ്ടെത്തിയവര്ക്കുളള ഈ ഭൂമി, യഥാസമയം വിതരണം ചെയ്യാത്തതു നിമിത്തം ഇപ്പോള്‍ പലതും അന്യ കൈവശത്തിലായിപ്പോയിട്ടുണ്ട്. അതു തിരിച്ചുപിടിക്കുന്നതിനോ, പുതിയവ കൂടി കണ്ടുപിടിച്ച് വിതരണം ചെയ്യുന്നതിനോ നാളിതുവരെ യാതൊരു നടപടിയും റവന്യുമന്ത്രി സ്വീകരിച്ചതായി കണ്ടില്ല.
റവന്യുമന്ത്രി കൈക്കൊണ്ട നടപടികളില്‍ ഏറ്റവും അപഹാസ്യമായതാണ് രവീന്ദ്രന് പട്ടയം സംബന്ധിച്ചെടുത്ത തീരുമാനങ്ങള്‍. പട്ടയങ്ങളില്‍ ഒപ്പു ചാര്‍ത്തുന്നതിന് തഹസീല്‍ദാര്‍ പദവിക്ക് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് യാതൊരധികാരവും ഭൂമി പതിവ് നിയമം അനുവദിക്കുന്നില്ല. എന്നാല്‍ അതിനു വിരുദ്ധമായി തഹസീല്‍ദാര്‍ പദവിക്കു താഴെയുള്ള ഗസറ്റഡ് പദവിയില്ലാത്ത കേവലം ഒരു ഡപ്യൂട്ടി തഹസീല്‍ദാര്‍ മാത്രമായിരുന്ന രവീന്ദ്രനെ ആ ജോലിക്ക് നിയോഗിച്ചത് ഇപ്പോഴത്തെ മന്ത്രിയുടെ പാര്ട്ടിക്കാരന് തന്നെയായ കെ.ഇ. ഇസ്മയില്‍ അല്ലേ? റവന്യു വകുപ്പില്‍ നിന്നും അങ്ങനെയൊരു നിയമവിരുദ്ധ ഉത്തരവു പുറപ്പെടുവിക്കുന്നതിന് അനുമതി നല്കിയ മന്ത്രിയല്ലേ അതില്‍ കുറ്റക്കാരന്‍? നിയമപരമായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ഈ പട്ടയങ്ങളില്‍ ഒപ്പിട്ടിട്ടില്ല എന്ന സാങ്കേതികമായ തകരാറ് മാത്രമല്ലേ ഇതില്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുകയുള്ളൂ? അത് മാത്രമാണ് ഈ പട്ടയങ്ങളുടെ പ്രശ്നമെങ്കില്‍ ഇതിന്റെ ഫയലുകളും പട്ടയങ്ങളും മടക്കി വിളിച്ച് ഒരു തഹസില്‍ദാരെ ഇതിനായി നിയോഗിച്ചു Â ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അതിനു പകരം ഇപ്രകാരം പട്ടയം ലഭിച്ച Â മുഴുവന്‍ പേരെയും വ്യാജ പട്ടയക്കാര് എന്നു മുദ്ര കുത്തി ആക്ഷേപിക്കുന്നത് ശരിയാണോ? മന്ത്രിസഭയുടെ വാര്‍ഷിക മാമാങ്കത്തിനിടയില്‍ ഇത്തരം വിഷയങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: