കൊച്ചി: കേരളം മതഭീകരവാദികളുടെ പരിശീലന കേന്ദ്രവും ഒളിസങ്കേതവുമായി മാറിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കോഴിക്കോട് നഗരത്തില്‍ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഗൗരവതരമാണെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലെ സംസ്ഥാനത്തെ ഒരു മഹാ നഗരത്തെ പോലും ഭീകരവാദികള്‍ പരിശീലന കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞതായും വനാന്തരങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തിയിരുന്ന ഭീകരവാദികള്‍ പിണറായി ഭരണത്തില്‍ നഗരത്തില്‍ താവളമടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനാണെന്ന വിവരം ഞെട്ടിക്കുന്നതാണ്.പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ഫയര്‍ഫോഴ്സ് കൊടുത്ത പരിശീലനം വെറുതെയായില്ല. സംസ്ഥാനത്തിന്റെ ഫോഴ്സുകളെല്ലാം ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത് സര്‍ക്കാരിന്റെ അറിവോടെയാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിലും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതാണ്. പോലീസിലും മതഭീകരവാദികള്‍ നിറഞ്ഞു കഴിഞ്ഞുവെന്നും വോട്ട് ബാങ്കിന് വേണ്ടിയുള്ള രണ്ട് മുന്നണികളുടേയും പ്രീണനമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
പെണ്‍കുട്ടിയെ മതപണ്ഡിതന് അപമാനിച്ചിട്ടും ഒരു മതേതര രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കാതിരുന്നത് അപമാനകരമാണ്. പുരപ്പുറത്ത് കയറി നവോത്ഥാനം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐക്കാര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് ലജ്ജാകരമാണ്. 50 കോടിയുടെ നവോത്ഥാന മതില് കെട്ടിയവര്‍ക്കും വി.ഡി. സതീശനും മിണ്ടാട്ടമില്ല. ഇരട്ടനീതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പാഞ്ഞു. സംസ്ഥാനം അതിവേഗം താലിബാനായി മാറുകയാണ്. മുസ്ലിം ഭീകരവാദികള്‍ക്ക് മുമ്പില്‍ ഭരണപക്ഷവും പ്രതിപക്ഷവും മുട്ടിലിഴയുകയാണ്. Â
പി.സി. ജോര്‍ജിനെതിരെ കേസെടുത്തവര്‍ ഇസ്ലാമിക വര്‍ഗീയ ശക്തികള്‍ക്കെതിരെ കേസെടുക്കാത്തതെന്താണെന്ന് ബിജെപി അദ്ധ്യക്ഷന്‍ ചോദിച്ചു. സത്യം തുറന്ന് പറഞ്ഞ ജോര്‍ജ് എം തോമസിനെതിരെ നടപടിയെടുത്ത സിപിഎം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ എത്തിച്ച ഡിവൈഎഫ് നേതാവിന് പാരിതോഷികം നല്കി ആദരിച്ചു. എംഎസ്എഫിന്റെ നേതാവ് പരസ്യമായി ഒരു പെണ്‍കുട്ടിയെ അപമാനിച്ചിട്ടും എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പ്രതികരിച്ചില്ല. കേരളത്തിലെ പല മതസംഘടനകള്‍ക്കും താലിബാന് മനസാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
കെ.വി. തോമസ് വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ടു. സുധാകരനും സതീശനും വാചകമടിക്കാര്‍ മാത്രമാണെന്നും കെ.വി. തോമസിനെ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് പറഞ്ഞവരാണിവരെന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞിട്ട് രണ്ട് മാസമായി. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും കെ.വി. തോമസ് ഇറങ്ങി. നാണമുണ്ടെങ്കില്‍ രാജിവെക്കേണ്ടത് സുധാകരനും സതീശനുമാണ്.
കോണ്‍ഗ്രസ് ഹൈക്കമാന്റും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര ശക്തമാണ്. കോണ്‍ഗ്രസിലിരുന്ന് മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്നത് അതിന്റെ ഉദാഹരണമാണെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: