ബാഗ്ദാദ്: ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണം അമേരിക്കയെണെന്ന പ്രസ്താവനയുമായി അല്‍ ഖ്വയിദ തലവന്‍ അയ്മന് അല്‍ സവാഹിരി. ഒസാമ ബിന്‍ ലാദന്റെ 11ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് യുഎസിനെതിരായ പ്രസ്താവന നടത്തിയത്. 27 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണു പുറത്തുവന്നത്.
‘യുഎസ് തകര്‍ച്ചയുടെ പാതയിലാണെന്ന് അല്‍ ഖായിദ തലവന്‍ അവകാശപ്പെട്ടു. ഇറാഖിലെയും അഫ്ഗാനിലെയും തോല്‍വികള്‍ക്കുശേഷം, 9/11 സംഭവത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കോവിഡ് മഹാമാരിക്കപ്പുറം, സഖ്യകക്ഷിയായ ഉക്രൈനെ റഷ്യക്കാര്‍ക്ക് Â ഇരയായി വിട്ടുകൊടുത്ത ശേഷം, ഇതാ യുഎസ് ഇവിടെ’ അല്‍ ഖ്വയിദ തലവന്‍ അയ്മന് അല്‍ സവാഹിരി വീഡിയോയില്‍ കൂട്ടിചേര്‍ത്തു.
2011 ലാണ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബിന്‍ ലാദനെ യുഎസ് വധിച്ചത്. അതേസമയം, അല്‍ ഖായിദ തലവന്‍ അല്‍ സവാഹിരിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എഫ്.ബി.ഐയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനാണ് സവാഹിരി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് എഫ്ബിഐ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: