ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം ചെയ്തതിനെ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസറുദ്ദീന് ഒവൈസി. ഇസ്ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നാണ് കൊലപാതകമെന്നും യുവതിയുടെ സഹോദരന് നാഗരാജുവിനെ കൊല്ലാന്‍ ഒരു അവകാശവുമില്ലെന്നും ഒവൈസി പറഞ്ഞു.
യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. ഇത് നിഷ്ഠൂരമായ കൊലപാതകമാണ്. ഇസ്ലാം വിശ്വാസപ്രാകാരം ഇത് തെറ്റാമെന്നും ഒവൈസി പറഞ്ഞു.
നാഗരാജു രണ്ട് മാസം മുമ്പാണ് 23കാരിയായ സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ വിവാഹം ചെയ്തത്. സുല്‍ത്താനയുടെ കുടുംബം ഇതിന് മുമ്പും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദനശ്രമം നടത്തുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കാര്‍ ഷോറൂമിലെ ജീവനക്കാരനായ നാഗരാജു ജോലിക്ക് ശേഷം സുല്‍ത്താനയുമൊത്ത് ബൈക്കില്‍ യാത്രചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
സയ്യിദ് അഷ്രിന്‍ സുല്‍ത്താനയുടെ സാഹോദരന് അടക്കം 5 പേര് പിടിയിലായി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: