പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലക്കേസിൽ മുഖ്യസൂത്രധാരൻ അധ്യാപകന് ബാവ മാസ്റ്ററാണെന്ന് കേട്ട ആലത്തൂരിലെ ജനം ഞെട്ടി. കാരണം പ്രകടമായ ഒരു പ്രകോപനവും കാണിക്കാതെ ശാന്തജീവിതം നയിക്കുന്ന ഇദ്ദേഹമാണ് മൃഗീയമായ ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നത് ഇപ്പോഴും ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല.
ആലത്തൂർ ഗവൺമെന്റ് ജിഎംഎൽപി സ്കൂളിലെ അദ്ധ്യാപകനായ ഇദ്ദേഹം പോപ്പുലർ ഫ്രണ്ട് പുതുനഗരം ഡിവിഷണൽ പ്രസിഡന്റുമാണ്. സഞ്ജിത്ത് കൊലപാതകം ആദ്യന്തം ആസൂത്രണം ചെയ്തത് ഇദ്ദേഹമാണ്. വിരമിക്കേണ്ട ദിവസം ബാവയെ വിദ്യാഭ്യാസവകുപ്പ് സസ്പെന്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിന് പുറമെ കൊലയാളികല്‍ക്ക് ഒളിവില്‍ പോകാന്‍ വേണ്ട സഹായം ചെയ്തുകൊടുത്തതും ബാവയാണ്.നാട്ടില്‍ ശാന്തനായ ഒരു അധ്യാപകനായി കഴിഞ്ഞുവന്ന ഇദ്ദേഹത്തിന് എങ്ങിനെയാണ് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ കൊല ചെയ്യാനുള്ള മൃഗീയപദ്ധതിയുടെ ആസൂത്രണം സാധ്യമായത് എന്ന ചോദ്യമാണ് പലരുടെയും ഉള്ളില്‍. കൊലപാകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു അഞ്ചുമാസത്തിലേറെയായി ഒളിവിലായിരുന്നു.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ബാവ ഒളിവില്‍ കഴിഞ്ഞതെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ കെഎസ് ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ബാവയുടെ അറസ്റ്റോടെ സഞ്ജിത് വധത്തില്‍ പിടിയിലാകുന്നവരുടെ എണ്ണം 12 ആയി. ഇരുപത് പ്രതികളാണ് ആകെ.ഇനി എട്ട് പേർ കൂടി പിടിയിലാകാനുണ്ട്.
നവംബർ 15നാണ് എലപ്പുള്ളി ഇടപ്പുകുളം സ്വദേശിയും തേനാരി ആര്‍എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയോടൊപ്പം ബൈക്കില്‍ വരുന്ന സഞ്ജിത്തിനെ കാറില്‍ പിന്തുടര്ന്നെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം നടന്ന് ഇത്ര മാസങ്ങൾ പിന്നിട്ടിട്ടും മുഴുവൻ പ്രതികളേയും പിടികൂടാൻ പോലീസിന് കഴിയാത്ത സാഹചര്യത്തിൽ കേസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. സഞ്ജിത്തിന്റെ ഭാര്യ അര്‍ഷികയാണ് ഈ ഹര്‍ജി നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ നിരോധിത സംഘടനകളുള്ളതിനാല്‍ അന്വേഷണം അന്യസംസ്ഥാങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സിബി ഐയെ അന്വേഷണം ഏല്പിക്കണമെന്ന് അര്‍ഷിക ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും അവസാനത്തെ Â പ്രതിയും Â അറസ്റ്റിലായി എന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: