കണ്ണൂര്‍: ചൊക്ലിയില്‍ അമ്മയുടെയും ഏഴ് മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. തീര്‍ത്തിക്കോട്ട് കുനിയില്‍ ജ്യോസ്നയുടെയും ഏഴുമാസം പ്രായമായ കുഞ്ഞ് ഡാര്‍വിന്റെയും മൃതദേഹമാണ് പുലര്‍ച്ചെ കിണറ്റില്‍ കണ്ടെത്തിയത്.
വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദാണ് ജ്യോസ്നയുടെ ഭര്‍ത്താവ്. മനേക്കര ജനാര്ദ്ദനന്- സുമ ദമ്പതികളുടെ മകളാണ് ജ്യോസ്ന.
മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതില്‍ പോലീസ് അന്വേഷണം തുടങ്ങി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: