തിരുവനന്തപുരം: മാസം 170 കോടിക്കു മുകളില്‍ വരുമാനം തൊഴിലാളികള്‍ കൊണ്ടുവന്നിട്ടും ശമ്പളം നല്‍കാതെ കെഎസ്ആര്‍ടിസി ജീവനക്കാരെ സര്‍ക്കാര്‍ അപഹസിക്കുകയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്. എത്ര കോടികള്‍ വരുമാനം കൊണ്ടുവന്നാലും എല്ലാ ധൂര്‍ത്തിനും പണം ചെലവഴിച്ച ശേഷം മാത്രമേ ശമ്പളം നല്‍കൂ എന്ന നയം പ്രതിഷേധാര്‍ഹമാണ്. 30 ദിവസം പണിയെടുത്ത തൊഴിലാളിക്ക്, അവര്‍ കൊണ്ടുവരുന്ന വരുമാനത്തില്‍ നിന്ന് ശമ്പളം നല്കാന് ആദ്യ പരിഗണന നല്‍കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
മറ്റു ചെലവുകള്‍ക്കാണ് Â സര്‍ക്കാര്‍ സഹായം തേടേണ്ടത്. Â കഴിഞ്ഞ മാസത്തെ 170 കോടി വരുമാനം എന്തു ചെയ്തു എന്ന് അറിയാന്‍ തൊഴിലാളികള്‍ക്ക് അറിയാന്‍ അവകാശമുണ്ട്. അക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. കെഎസ്ആര്‍ടിസിക്ക് അനുവദിക്കുന്ന പ്ലാന്‍ ഫണ്ട് തട്ടിക്കൂട്ട് കമ്പനിയായ സ്വിഫ്റ്റിന് ബസ് വാങ്ങുന്നതും, അതേ ബസ്സുകള്‍ക്ക് കെഎസ്ആര്‍ടിസി വാടക നല്‍കുന്നതും സ്ഥാപനത്തെ രക്ഷിക്കാനല്ലെന്ന് വ്യക്തമാണ്. ഭരണാനുകൂല സിഐടിയു യൂണിയന്റെ നേതാക്കളെ വരുതിയിലാക്കാന്‍ സര്‍ക്കാരിനായെങ്കിലും അസ്സോസിയേഷന് അംഗങ്ങള്‍ ഒറ്റക്കെട്ടായി, സര്‍ക്കാരിന്റെ എല്ലാ ഭീഷണികളെയും അവഗണിച്ച് പണിമുടക്കിന് ഒപ്പം ചേര്‍ന്നെന്നും സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍ രാജേഷ് പറഞ്ഞു.
പണിമുടക്ക് ഒഴിവാക്കാനെന്ന പേരില്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ട് എകെജി സെന്ററിന്റെ തിട്ടൂരം വച്ച് പൊതു സമൂഹത്തില്‍ ജീവനക്കാരെ അപഹസിക്കുന്ന വകുപ്പ് മന്ത്രി നീതി പാലിക്കണം. പണിമുടക്ക് നോട്ടീസ് നല്‍കിയതിന് ശേഷം രണ്ടു ചര്‍ച്ചകളിലും ക്രിയാത്മകമായ ഒരു പരിഹാരവും ഗതാഗത മന്ത്രിക്ക് മുന്നോട്ടു വയ്ക്കാനായില്ലെന്നും കെ.എല്‍ രാജേഷ് ആരോപിച്ചു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാര്‍, സംസ്ഥാന സെക്രട്ടറി ആര്.എല്‍. ബിജുകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ പി.കെ സുഹൃദ് കൃഷ്ണ, പത്മകുമാര്‍ അജിത്, ജില്ലാ സെക്രട്ടറിമാരായ എസ്.ആര്. അനീഷ്, എസ്.വി ഷാജി, റ്റി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: