ന്യൂദല്‍ഹി: നേപ്പാളിലെ നിശാക്ലബ്ബില്‍ പോയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്ന സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡറായിരുന്നുവെന്ന കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കൂടുതല്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.
എന്തെങ്കിലും രാഷ്ട്രീയ ഗുഢാലോചനയായിരുന്നോ രാഹുല്‍ഗാന്ധിയുടെ ലക്ഷ്യമെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. ഒരു സ്ത്രീയുമായി രാത്രി നൈറ്റ് ക്ലബ്ബില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയ അവിവാഹിതനായ രാഹുല്‍ഗാന്ധിയുടെ സ്വകാര്യ ജീവിത്തിലെ സദാചാരമുഖവും ചര്‍ച്ചാവിഷയമാകുന്നു.Â
തികച്ചും വ്യക്തിപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി നേപ്പാളിലേക്ക് പോയത് എന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ വിശദീകരണവും പാളുകയാണ്. കാരണം നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹു യാന്‍കിയുമായി ഒരു നിശാക്ലബ്ബില്‍ അതീവരഹസ്യമായി നടത്തുന്ന കൂടിക്കാഴ്ച എങ്ങിനെ സ്വകാര്യമായ ഒന്നാകും? – ഇതാണ് കോണ്‍ഗ്രസ് ഇനി ഉത്തരം പറയേണ്ട ഒരു ചോദ്യം. ഒട്ടേറെ രഹസ്യ ഇടപാടുകള്‍ നടക്കുന്ന, വി ഐപികളും വിവിഐപികളും ധാരാളമായി പങ്കെടുക്കുന്നതുമായ ഒരിടമാണ് കാഠ്മണ്ഡവിലെ ലോഡ് ഓഫ് ദ ഡ്രിങ്ക്സ് എന്നതും ഈ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു.
ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ട പത്രപ്രവര്‍ത്തകയാണ് സുമ്നിമ ഉദാസ്. ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പോയത് എന്നും കോണ്‍ഗ്രസ് യുവനേതാവ് രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി മെയ് രണ്ടിന് നടത്തിയ നിശാക്ലബ്ബ് സന്ദര്‍ശനത്തില്‍ അഞ്ചോ ആറോ ആളുകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നാണ് ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നത്. നിശാക്ലബ്ബില്‍ രാഹുല്‍ ഗാന്ധി കണ്ടത് ചൈനീസ് അംബാസഡറായ യുവതിയെയല്ല, മറിച്ച് സുമ്നിമ ദാസ് എന്ന പത്രപ്രവര്‍ത്തകയായ വധുവിന്റെ സുഹൃത്തായ ഒരു സ്ത്രീയെയാണെന്നും ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നു. “രാഹുല്‍ഗാന്ധി ഇവിടെ ഒന്നരമണിക്കൂര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് എംബസിയില്‍ നിന്ന് ആരും അവിടെ സന്നിഹിതരല്ലായിരുന്നു”- ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് നടത്തിയതിന് ശേഷം പറയുന്നു.
കാഠ്മണ്ഡുവിലെ പ്രമുഖ പത്രമായ കാഠ്മണ്ഡു പോസ്റ്റ് പറയുന്നത് സുമ്നിമ ഉദാസിന്റെ വിവാഹം മെയ് 3നാണെന്നും കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത് മെയ് 5നാണെന്നുമാണ്. ഇതും വിവാഹത്തിന്റെ ഭാഗമായുള്ള നൈറ്റ് ക്ലബ്ബ് പരിപാടിയിലാണ് രാഹുല്‍ഗാന്ധി പങ്കെടുത്തതെന്ന കോണ്‍ഗ്രസിന്റെ വിശദീകരണം പൊളിക്കുന്ന വസ്തുതയാണ്.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: