കോട്ടയം: ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലത്തിയതിനാല് ഇന്ന് മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം.
കോട്ടയത്തുനിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്സ്പ്രസ് നാളെ മുതല്‍ 29 വരെ റദ്ദാക്കി. നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം – നിലമ്പൂര്‍ പാസഞ്ചര്‍ എക്സ്പ്രസ് എറണാകുളം ടൗണില്‍ നിന്നും സര്‍വീസ് നടത്തും.
Â
തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 10നും നാഗര്‍കോവില്‍ ഷാലിമാര്‍ എക്സ്പ്രസ് , ബാംഗ്ലൂരിലേക്കുള്ള ഐലന്റ് എക്സ്പ്രസ് എന്നിവ അരമണിക്കൂറോളം വൈകും. കേരള എക്സ്പ്രസ്, പരശുറാം എന്നിവ 6, 8,9 തീയതികളിലും തിരുവനന്തപുരത്തേക്കുള്ള ബരി എക്സ്പ്രസ് 7, 8 തീയതികളിലും, കൊച്ചുവേളിയിലേക്കുള്ള കോര്‍ബ എക്സ്പ്രസ് 7ന് ആലപ്പുഴ വഴി തിരിച്ചുവിടും.
Â
റെയില്‍വേ സ്റ്റേഷനിലെ 2,3,4,5 പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാനുള്ള നടപടി ഇന്ന് ആരംഭിക്കും. ഇതോടൊപ്പം ഗുഡ്സ് പ്ലാറ്റ്ഫോമിന്റെയും നീളം വര്‍ധിപ്പിക്കും.
എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന റെയില്‍വേ ലൈനുകള്‍ കോട്ടയം സ്റ്റേഷനിലെ 6 ലൈനുകളിലേക്ക് ചേര്‍ക്കും. സിഗ്നല്‍ നവീകരണവും നടക്കും. എറണാകുളം ഭാഗത്തു നിന്നു കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കുന്ന വശത്തെ പാലംപണി പൂര്‍ത്തിയായി.
റബര്‍ ബോര്‍ഡ്, പ്ലാന്റേഷന് കോര്പറേഷന് ഓഫീസുകളുടെ സമീപത്തെ തുരങ്കങ്ങളുടെ ഭിത്തി കെട്ടുന്നത് അവസാന ഘട്ടത്തിലാണ്. റബര്‍ ബോര്‍ഡ് തുരങ്കത്തിന് സമീപം 500 മീറ്റര്‍ സ്ഥലത്താണ് പാളം ഇടാന്‍ ഇനി ബാക്കി. മറ്റ് സ്ഥലങ്ങളില്‍ ഇരട്ടപ്പാതയ്ക്കു വേണ്ടിയുള്ള പാളങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. ഉറപ്പിച്ച പാളങ്ങളില്‍ പാക്കിങ് മെഷീന് ഉപയോഗിച്ച് മെറ്റല്‍ നിറയ്ക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: