തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ച് ഡബ്ല്യുസിസി സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും പുറത്ത് വിടണമെന്ന് ഡബ്ല്യു.സി.സി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ട്. വിഷയം ഡബ്ല്യു.സി.സിയുടെ മാത്രം പ്രശ്നമായി കാണരുതെന്നും പ്രതിനിധികള്‍ പറയുന്നു.
അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു. 500 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നാണ് മന്ത്രിയുടെ Â ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തയാറാക്കിയ നിര്‍ദേശങ്ങള്‍ പുറത്ത് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നത് മറ്റ് ഉദ്ദേശങ്ങളോടെയാണ്. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചു. മറ്റ് വിവാദങ്ങളിലേക്ക് പോകേണ്ടതില്ല. ജസ്റ്റിസ് ഹേമ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമമാണ് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അമ്മ, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകള്‍ പങ്കെടുത്തു.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്കാരിക വകുപ്പിന്റെ കരട് നിര്‍ദ്ദേശം പുറത്ത് വന്നിരുന്നു. സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും സാമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: