കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഷിഗല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികളിലാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
ഷവര്‍മ കഴിച്ച് ചികിത്സയിലുള്ളവരിലാണ് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടിരീയ എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഭക്ഷ്യ വിഷബാധയേറ്റ് ഇതുവരെ 51 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസം വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: