ധ്യാന്‍ ശ്രീനിവാസന് ആദ്യമായി അധ്യാപകനാകുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകന്റെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന് അഭിനയിക്കുന്നത്. മൈന ക്രിയേഷന്‍സിനു വേണ്ടി ജസ്പാല്‍ ഷണ്മുഖനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുട്ടമ്പുഴ ഗ്രാമത്തിലെ ഊര്‍ജ്വസ്വലനായ യുവാവായിരുന്നു ജോസ്.നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിന്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു.തന്റെ ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി പ്രവേശനം നേടിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്. സ്വന്തം നാടിന്റെ വികസനവും ജോസിന്റെ വലിയ സ്വപ്നമായിരുന്നു. നാടിനെയും, നാട്ടുകാരെയും സേവിക്കാന്‍ ജോസ് ഒരു ക്ലബ്ബ് ആരംഭിച്ചു. നാട്ടിലെ നല്ല മനസുള്ള ചെറുപ്പക്കാരെല്ലാം ക്ലബ്ബില്‍ ചേര്‍ന്ന് ജോസിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ക്ലബ്ബിന്റ മീറ്റിങ്ങില്‍ മദ്യപാനികള്‍ക്ക് പ്രവേശനമില്ലായിരുന്നു. എന്നാല്‍ പൂര്‍ണ്ണ മദ്യപാനിയായ പ്രാഞ്ചി എല്ലാ മീറ്റിങ്ങിലും ഹാജരാവും. ഒരു മീന്‍കുളം ഉണ്ടാക്കാനുള്ള പണം വേണം. അതായിരുന്നു പ്രാഞ്ചിയുടെ ലക്ഷ്യം. നല്ല ലക്ഷ്യമായതുകൊണ്ട് ജോസ് നിരാശപ്പെടുത്തിയില്ല.എന്നാല്‍ പ്രാഞ്ചി വലിയൊരു തലവേദനയായി മാറിയതോടെ ജോസ് പ്രാഞ്ചിയെ വിരട്ടി .ഇതിനിടയില്‍ പ്രാഞ്ചിക്ക് മുത്തും, പവിഴവും അടങ്ങിയ നത്തങ്ങാടി കിട്ടി. വീണ്ടും പ്രാഞ്ചി ജോസിന് വലിയ തലവേദനയായി മാറുകയായിരുന്നു.
മെമ്പര്‍ രമേശന് വാര്‍ഡ് നമ്പര്‍ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാന്‍ ശ്രിനിവാസന്റെ നായികയായി എത്തുന്നത്. അധ്യാപകനായ നിര്‍മ്മാതാവ് ശിവന്കുട്ടന് തന്റെ അനുഭവങ്ങളില്‍ നിന്ന് വാര്‍ത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.
ശിവന്കുട്ടന് കെ.എന്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ കഥ – ശിവന്കുട്ടന് വടയമ്പാടി, തിരക്കഥ, സംഭാഷണം- വിജു രാമചന്ദ്രന്, പ്രോജക്ട് ഡിസൈനര്‍- എന്‍.എം. ബാദുഷ, ക്യാമറ- അശ്വഘോഷന്‍, എഡിറ്റര്‍ – കപില്‍ ഗോപാലകൃഷ്ണന്, ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, സംഗീതം- ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, പിആര്‍ഒ- അയ്മനം സാജന്.
ജോയി മാത്യു, കോബ്രാ രാജേഷ്, രാജേഷ് പറവൂര്‍, നിര്‍മ്മല്‍ പാലാഴി, ജയകൃഷ്ണന്, ശിവന്കുട്ടന് കെ.എന്‍,സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: