മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാക്ലബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്ത്. കാഠ്മണ്ഡുവിലെ പ്രശസ്തമായ നിശാക്ലബ്ബില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദേശ നിശാക്ലബ്ബില്‍ നില്ക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരേ സോഷ്യല്‍മീഡിയയില്‍ പരിഹാസവും സജീവമാണ്. പാര്‍ട്ടി പ്രതിസന്ധി ഘട്ടങ്ങളില്‍ ഉള്ളപ്പോഴെല്ലാം വിദേശരാജ്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് ആഘോഷം പതിവാണെന്ന് പലരും സോഷ്യല്മീഡിയിയില് പ്രതികരിച്ചു. ഇതേപ്രതികരണവുമായി രാഹുല്‍ ഗാന്ധിയുടെ നിശാപാര്‍ട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്ത് ബിജെപി ഐടി ചുമതലയുള്ള അമിത് മാളവ്യയും രംഗത്തെത്തി.
മങ്ങിയ വെളിച്ചമുള്ള ഒരു നിശാക്ലബില്‍ ഒരു സുഹൃത്തിനൊപ്പം രാഹുല്‍ ഗാന്ധിയും പിന്നില്‍ ഉച്ചത്തിലുള്ള സംഗീതത്തില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. രാഹുലിന്റെ മാധ്യമപ്രവര്‍ത്തക സുഹൃത്ത് സുമ്നിമ ഉദസിന്റെ മാരിയറ്റ് ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നേപ്പാള്‍ തലസ്ഥാനത്തെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സുഹൃത്തും മുന്‍ സിഎന്‍എന്‍ ലേഖികയുമായ സുമ്നിമ ഉദസ് നിമ മാര്ട്ടിന് ഷെര്‍പ്പയെ ആണ് വിവാഹം കഴിക്കുന്നത്. സുമ്നിനയുടെ പിതാവ് ഭൂം ഉദാസ് മ്യാന്മറിലെ നേപ്പാളി അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. മെയ് 5 ന് ബൗദ്ധയിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വിവാഹത്തിന്റെ ഔപചാരികമായ റിസപ്ഷന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: